നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു..തോല്‍വിയുറപ്പിച്ച വിജയകുമാര്‍

കൊച്ചി:ചെങ്ങന്നൂർ ഫലം വരുന്നതിന് മുമ്പ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തി ഡി വിജയകുമാര്‍ രംഗത്തെത്തി. നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു എന്നാണ് പ്രതികരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച അസ്സസ്മെന്‍റ് പ്രകാരം യു.ഡി എഫിന് കനത്ത തോല്‍വി ഉറപ്പായതോടെയാണ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി വിജയകുമാര്‍ തന്‍റെ ഇമേജ് സംരക്ഷിക്കാനും മുഖം രക്ഷിക്കാനുമായി പ‍ഴി മു‍ഴുവന്‍ ഫലം വരുന്നതിന് മുമ്പ് തന്നെ സ്വന്തം നേതാക്കളുടെ മേലില്‍ കെട്ടിവെക്കാനും അതിലൂടേ രക്തസാക്ഷി പരിവേശം സൃഷ്ടിക്കാനും ശ്രമം തുടങ്ങിയത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി ഡി വിജയകുമാര്‍ പറയുന്നത് . പ്രചാരണത്തില്‍ പാര്‍ട്ടി പിന്നിലായിപ്പോയി. പലയിടത്തും ബൂത്ത് പ്രവര്‍ത്തനം മോശമായിരുന്നു. വേണ്ട പ്രചാരണം നല്‍കിയില്ല. നേതാക്കള്‍ ഒപ്പംനിന്നു, പക്ഷേ പ്രവര്‍ത്തകര്‍ ഒപ്പമില്ലായിരുന്നു. ഘടകകക്ഷികളും ആത്മാര്‍ത്ഥതയോടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ പല കോണ്‍ഗ്രസ്സ് നേതാക്കളും പ്രചരണ രംഗത്ത് നിന്ന് അപ്രത്യക്ഷരായി എന്ന ഗൗരവമായ ആരോപണവുമായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നു തന്നെ രംഗത്ത് വന്നിരിക്കുന്നത്. മാധ്യമങ്ങളേയും അവസാന ഘട്ടത്തില്‍ സംഘപരിവാറിനെ പോലും കൂട്ടുപിടിച്ചാണ് യു.ഡി.എഫ് ചെങ്ങന്നൂരില്‍ എല്‍.ഡി എഫിനെതിരെ പ്രചരണ രംഗത്തിറങ്ങിയത് എന്നും ആരോപണം ഉയർന്നു .ചെങ്ങന്നൂരില്‍ 2016 ല്‍ സി.പി.എം ടിക്കറ്റില്‍ വിജയിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ഈ വര്‍ഷം ജനുവരി 14 ന് മരിച്ചതോടെയണ് ഉപതിരഞ്ഞെടുപ്പിന്കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിന് മുമ്പേ തന്നെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത്‌സജീവമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍ ഡി എഫ് സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ആന്‍റണിയടക്കം കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയിരുന്നത്. അവസാന ദിവസം കോട്ടയത്ത് നടന്ന ദുരഭിമാന കൊലപോലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തലയില്‍ കെട്ടിവെച്ച് വ്യാജവാര്‍ത്തകളുടെ അകമ്പടിയോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മാധ്യമങ്ങളും യു.ഡി എഫും സംഘപരിവാറും കൈകോര്‍ത്ത് നടത്തിയ അവസാന ശ്രമങ്ങളെ പോലും ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു എന്നതാണ് ഇന്നത്തെ വിജയകുമാറിന്‍റെ പ്രസ്ഥാവനയില്‍ നിന്നും മനസ്സിലാക്കേണ്ടത്.നാളെയാണ് വോട്ട് എണ്ണുന്നത് .

എക്‌സിറ്റ് പോള്‍ സര്‍വേയ്ക്ക് സമാനമായി എല്ലാ തവണയും സിപിഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അസ്സസ്‌മെന്റ് സര്‍വേ നടത്താറുണ്ട്. ഇതുവരെ നടത്തിയിട്ടുള്ള സര്‍വേ ഫലങ്ങള്‍ 95% ശരിയായിട്ടുണ്ടെന്നതാണ് ചരിത്രം.തെരഞ്ഞെടുപ്പ് ദിവസം പക്ഷേ ഇടതുപക്ഷത്തെ ഞെട്ടിച്ചാണ് കോട്ടയത്തെ കെവിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. ഇതിലെ പ്രതികളുടെ ഡിവൈഎഫ്‌ഐ ബന്ധം ചൂണ്ടികാട്ടി മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഇടതിനെ പ്രതികൂട്ടിലാക്കിയത് പാര്‍ട്ടിയെ സംഘര്‍ഷത്തിലാക്കിയിരുന്നു. വാര്‍ത്ത പുറത്തു പോകാതിരിക്കാന്‍ കേബിള്‍ ടിവി ബന്ധം വിഛേദിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങളും പാര്‍ട്ടിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇലക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലം.

ഏകദേശം 9000ത്തിനും 12000 ഇടയില്‍ ഭൂരപക്ഷമാണ് സജി ചെറിയാന് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് ദിവസം ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ചെങ്ങന്നൂര്‍ അതില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നാണ് സൂചനകള്‍. ഇതോടെ കോണ്‍ഗ്രസ്-ബിജെപി നേതാക്കളില്‍ ആത്മവിശ്വാസ കുറവ് പ്രകടമാണ്

Top