തിരുവനന്തപുരം :ശബരിമല വിഷയത്തിൽ കൂടുതൽ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായിക്ക്കോ എതിരെ കോൺഗ്രസ് .മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ സാധിക്കുന്ന ആചാരങ്ങളല്ല ശബരിമലയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളായ ജനങ്ങളുടെ ആശങ്കയും ഭയവും വര്‍ദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിശ്വാസികള്‍ക്ക് മേലുള്ള കടന്നാക്രമണം മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. ഈ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനവുമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.ദേവസം ബോര്‍ഡ് വരുതിക്ക് വരാത്തതിനാലുള്ള രോഷം തന്ത്രിയുടെ മേല്‍ പ്രയോഗിക്കുകയാണ്. ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രിയാണ് അവസാന വാക്ക് എന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍ കെട്ടി നടക്കേണ്ട ഉത്തരവാധിത്വം മാത്രമല്ല തന്ത്രിക്കുള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ആര്‍എസ്എസിനും ബിജെപിക്കുമുള്ള ഗൂഢ അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും രംഗത്ത് . മുഖ്യമന്ത്രിയുടെ പ്രസംഗം കോടതി വിധിയേക്കാള്‍ വിശ്വാസികളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പറയുന്നത് പോലെ നടക്കണമെങ്കില്‍ ദേവസ്വം മന്ത്രിയെ തന്ത്രിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു