കൊച്ചി:താന്‍ പുഷ്പജ ടീച്ചറോടൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..കാഞ്ഞങ്ങാട് നെഹ്റുകോളജിലെ പ്രിന്‍സിപ്പലായിരുന്ന പി.വി. പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് .ചെന്നിത്തല പറഞ്ഞു .വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായി എസ് എഫ് ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫ. പുഷ്പജ. എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളേജില്‍ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്ന് അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില ആരോപിച്ചു.അധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥി നേതാക്കളെ തെറ്റ് തിരുത്തി നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകണം.സാക്ഷര കേരളത്തിന് അപമാനകരമായ പ്രവര്‍ത്തനമാണ്. എസ് എഫ് ഐ യുടെ ഫാസിസത്തിനെതിരായി, പുഷ്പജ ടീച്ചറോടൊപ്പം നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ് എഫ് ഐ യുടെ വ്യക്തിഹത്യക്ക് ഇരയായ കാഞ്ഞങ്ങാട് നെഹ്റുകോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന പിവി പുഷ്പജയുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. വിരമിച്ച ദിവസം ആദരാഞ്ജലി അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും ഇവരെ അപമാനിച്ച എസ്. എഫ്. ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണ്.
വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായി എസ് എഫ് ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫ. പുഷ്പജ. എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളേജില്‍ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്.
നെഹ്റു കോളേജിന്റെ പ്രവൃത്തി സമയത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട്തകര്‍ത്ത് ബലമായി എസ് എഫ് ഐ ഏരിയാസമ്മേളനം നടത്തിയതിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പ്രൊഫ. പുഷ്പജ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. മദ്യപിച്ചു എത്തിയവരെയും പെണ്‍കുട്ടികളെ ആക്രമിച്ചവര്‍ക്കെതിരെയും പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് പ്രൊഫ. പുഷ്പജ നടപടി എടുത്തിരുന്നു. തുടര്‍ച്ചയായി ക്ലാസ്സില്‍ എത്താതിരുന്ന ചില എസ് എഫ് ഐ നേതാക്കള്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കോളേജില്‍ പൂട്ടിയിട്ടാതായി പ്രൊഫ.പുഷ്പജ പറഞ്ഞു.
അധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥി നേതാക്കളെ തെറ്റ് തിരുത്തി നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകണം.സാക്ഷര കേരളത്തിന് അപമാനകരമായ പ്രവര്‍ത്തനമാണ്. എസ് എഫ് ഐ യുടെ ഫാസിസത്തിനെതിരായി, പുഷ്പജ ടീച്ചറോടൊപ്പം നില്‍ക്കുന്നു.