കാസറഗോഡ് :കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യാത്ര നടത്തുന്നതെങ്കിലും അതിന് പിന്നിലെ ഗൂഢ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനെയും രാഷ്ട്രീയമായി നേരിടാനാണെന്ന് വ്യക്തം. ജാഥയില്‍ കളങ്കിതരെ ഉള്‍പ്പെടുത്തില്ലെന്ന് ചെന്നിത്തലയുടെ വിശ്വസ്ഥനും ജാഥാ അംഗവുമായ വി.ഡി സതീശന്റെ പ്രഖ്യാപനം ഇത് അടിവരയിടുന്നു. ഐ ഗ്രൂപ്പ് നേതാക്കളാരും ജാഥാഅംഗങ്ങളല്ല. ജാഥയിലെ സ്ഥിരാംഗങ്ങളായ ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീംകുഞ്ഞ്, കെ.പി മോഹനന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. എം.കെ മുനീറിനെതിരെ ചെക്ക് കേസ് ഉള്‍പ്പെടെയുണ്ട്. അതിനാല്‍ കളങ്കിതരെ ഉള്‍പ്പെടുത്തില്ലെന്ന പ്രസ്താവന വെറും വാചക കസര്‍ത്ത് മാത്രമാണ്.
കൊച്ചിയില്‍ ജാഥയ്ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പി.ചിദംബരം പങ്കെടുക്കുന്നുണ്ട് അദ്ദേഹത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ കേസുകളുണ്ട്. കല്‍ക്കരി കുംഭകോണവും ടുജി അഴിമതിയും മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നടന്നത്. അദ്ദേഹവും കൊച്ചിയിലെ പരിപാടിയില്‍ അഭിസംബോധന ചെയ്യും.ഉദ്ഘാടനം ചെയ്യുന്ന ഇ.കെ ആന്റണിക്ക് എതിരെ ആരോപണങ്ങൾ ഉണ്ട് .കളങ്കിതൻ തന്നെയാണ് സോളാർ കേസിലും .മകൻ അനിൽ ആന്റണി ലൈംഗികമായി പീഡിപ്പിച്ചു എന്ന് സരിത പറഞ്ഞിരിക്കുന്നു .പരാതികൊടുത്തിരിക്കുന്നു .ആന്റണി സൈനിക മന്ത്രിയായിരുന്നപ്പോൾ ആയിരുന്നു ഈ പീഡനം .കളങ്കിതൻ അല്ല എന്ന് പറയാനാവുകുമോ സതീശാ എന്നാണ് എതിർപക്ഷം ആരോപിക്കുന്നത് .
അതിനാല്‍ ഉമ്മന്‍ ചാണ്ടിക്കിട്ട് നൈസായി ഒരു പണിക്കൊടുക്കാനാണ് വി.ഡി സതീശന്‍ ചെന്നിത്തലയുടെ ഇംഗിത പ്രകാരം ഈ കളങ്കിത കാണ്ഡം വായിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ കളങ്കിതര്‍ക്കും മനസിലാവും. ഇത്തിപ്പോരും തട്ടിപ്പും വെട്ടിപ്പുമൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി സമ്മതിച്ചിട്ടുള്ള കാര്യമാണ്. സതീശാ, നിങ്ങളായിട്ടിനി ചതിയില്‍ വഞ്ചന കാണിക്കരുത്. അതു കൊണ്ട് കളങ്കിതര്‍, അഴിമതി, തുടങ്ങിയ സുവിശേഷങ്ങള്‍ നാട്ടുകാരുടെ മുന്നിലെടുത്ത് വെളമ്പാ തിരിക്കുക എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
അതേസമയം യാത്ര പൊളിക്കാൻ എ ഗ്രൂപ്പ് കരുനീക്കം . ഈ നീക്കം മുന്നിൽ കണ്ട് ഇതിനെ മറിടക്കാൻ ജാഥയിൽ നിന്ന് കളങ്കിതരെ ഒഴിവാക്കി ഐ ഗ്രൂപ്പും.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുളള സമര പ്രചരണവുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഏതുവിധേനയും പൊളിക്കാനുളള നിർ്ദ്ദേശം എഗ്രൂപ്പ് തങ്ങൾക്ക് മേധാവിത്വമുളള ഡി.സിസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം അദ്ദേഹം നയിക്കുന്ന ജാഥയിൽ ജനപങ്കാളിത്വം കുറയക്കുകയാണ് എ ഗ്രൂപ്പിന്റെ ശ്രമം.
കേരളത്തിലെ കോൺഗ്രസുകാർ രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം അംഗീകരിച്ചിട്ടില്ലെന്നു ഹൈക്കമാൻഡിനെ ധരിപ്പിക്കാനുളള നീക്കമാണ് ജാഥ പൊളിക്കുന്നതിലൂടെ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ നീക്കം മുന്നിൽ കണ്ട് ജാഥയിൽ നിന്നു മാറ്റികളങ്കിതരേയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും കണ്ടെത്തി ജാഥയിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കെ.പി.സി.സി നേതൃത്വം യു.ഡി.എഫ് താഴെതട്ടിലുള്ള ഘടകങ്ങൾക്ക് സർക്കുലർ അയച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റാരോപിതരായ എ ഗ്രൂപ്പ് നേതാക്കളെ ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ ഈ നീക്കം.
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നയിക്കുന്ന ജനജാഗ്രത യാത്രയിൽ കൊടുവള്ളിയിൽ നടന്ന സ്വീകരണത്തിൽ കളങ്കിത വ്യക്തിത്വം എത്തിയ സാഹചര്യത്തിലാണ് യു.ഡി.എഫ് ജാഗ്രത പാലിക്കുന്നതെന്നാണ് ഈ തീരുമാനമെന്നാണ് ജാഥ കൺവീനറായ വി.ഡി സതീശൻ പറയുന്നത്.
കളങ്കിതരായ വ്യക്തിതങ്ങളെ മാറ്റി നിർത്തണമെന് നിർദ്ദേശത്തിന് പിന്നിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മേലുളള ഇടതു സർക്കാരിന്റെ നീക്കത്തിന് ജാഥയിലുടെനീളം പിന്തുണ നൽകുക എന്ന ലക്ഷ്യം കൂടി ഐ ഇതിലൂടെ കാണുന്നു. മഞ്ചേരത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഡിസംബർ 1 ന് തിരുവനനന്തപുരത്താണ് സമാപനം.