തിരുവനന്തപുരം :രഹസ്യമായി മാറുതുറന്ന വനിതകള്‍ക്കെല്ലാം സീറ്റ് കിട്ടി എന്ന വിവാദ പരമര്‍ശം മഹളാ കോണ്‍ഗ്രസ് വിവാദമാക്കിയതിനെത്തുടര്‍ന്ന് ചെറിയാന്‍ ഫിലിപ്പ് വീണ്ടും വെല്ലുവിളിയുമായി രംഗത്ത് !..പ്രതിഷേധവുമായി രംഗത്തുവന്ന മഹിളാ കോണ്‍ഗ്രെസ്സ് നേതാവായ ബിന്ധു ക്രിഷ്ണയോടാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ് ബുക്ക് പരമാര്‍ശം .ബിന്ദു കൃഷ്ണ കേസു കൊടുക്കണം എന്നാണ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെടുന്നത് .മാത്രമല്ല തന്നെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നും പറയുന്നു.നുണ പരിശോധനക്ക വിധേയനാക്കിയാല്‍ കോണ്‍ഗ്രെസ്സ് നേതാക്കള്‍ കുടുംങ്ങും !..
ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്ഗ്രസ് നേതാക്കള്‍ നാറും- എന്റെ നുണ പരിശോധനക്ക് വിധേയ മാക്കുകയും വേണം – എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും – ഞാന്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ – സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ല
നേരത്തെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ചെറിയാന്‍ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതിനെ വിമര്‍ശിച്ച് പ്രതിക്ഷേധവുമായി മഹിളാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഷര്‍ട്ടൂരി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം ഉള്ളത്. യൂത്ത്കോണ്‍ഗ്രസ്കാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ സ്ത്രീകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്- എന്നായിരുന്നു ചെറിയാന്‍ഫിലിപ്പിന്‍റെ പോസ്റ്റ്.
യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ വ്യക്തമാക്കി. അങ്ങേയറ്റത്തെ കൊടും ക്രൂരതയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
അതേസമയം വിവാദത്തില്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പ് പിന്നീട് രംഗത്തെത്തി. ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന താന്‍ സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് താന്‍ പരോക്ഷമായി വിമശിച്ചതെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയിരുന്നു.