മരിച്ചുപോയ അമ്മയെ പോലും അപമാനിച്ചു വികാരത്തോടെ ചെറിയാന്‍ ഫിലിപ്പ് പറയുന്നു ഞാന്‍ താന്‍ സ്ത്രീ വിരോധിയല്ല

തിരുവനന്തപുരം: താന്‍ സ്ത്രീ വിരോധിയലെ്‌ളന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. സ്ത്രീ ശരീരം മോഹിച്ചിട്ടില്‌ളാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ് പൂര്‍ണ്ണമായി :
വിജയദശമി ദിനത്തിൽ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ – പ്രിയ സുഹൃത്തുക്കളെ, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാർത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നത്‌ – ആരെങ്കിലും ഒന്ന് തെറ്റി വീണാൽ എഴുന്നെൽപ്പിക്കുന്നതിനു പകരം മുതുകിൽ ചവിട്ടുന്ന ശീലമുള്ളവരുമുണ്ട്- ഫേസ്ബുക്കിൽ എന്നെ ആര് അധിക്ഷേപിച്ചാലും ഞാൻ മറുപടി പറയാറില്ല -അത് അവരുടെ സ്വാതന്ത്ര്യം -എന്നാൽ,മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ചുള്ള ചിലരുടെ തുടർച്ചയായ തെറി അഭിഷേകം വായിച്ചപ്പോൾ എന്റെ മനസ് നീറി – മാതൃത്വത്തിന്റെ മഹനീയത അറിയാവുന്ന ഏതു മനുഷ്യനും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പരിശുദ്ധമാണ് -കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ സ്നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്- വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തിൽ പ്രവേശിച്ചത്‌- ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്നാണ് വിനീത അപേക്ഷ-

Top