ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മുഴുവൻ ഭൂരഹിതർക്ക് വിതരണം ചെയ്യണം: ഭൂ അവകാശ സംരക്ഷണ സമിതി നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ചെറുവള്ളി എസ്‌റേറ്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതയാരിട്ടുള്ള മുഴുവൻ ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നാപ്പെട്ടുകൊണ്ടു ഭൂ അവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലയിൽ നിൽപ്പു സമരം നടത്തി.സർക്കാർ ഭൂമി കെ.പി യോഹന്നാനു വില കൊടുത്ത് വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും സമരത്തിൽ ആവശ്യം ഉയർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിൽപ്പുസമരം അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് (ഏ കെ സി എച്ച് എം എസ് ) പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സമിതി അംഗം എൻ.ഹരി, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ രാജേഷ് നട്ടാശേരി, പി.സി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

അഞ്ചര ലക്ഷം ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടുണ്ട്. മുന്നു ലക്ഷത്തോളം ഭൂരഹിതരായിട്ടുള്ള കുടുബങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. തല ചായ്ക്കാൻ ഇടമില്ലാതെ ലക്ഷ കണക്കിനു ആൾക്കാർ നെട്ടോടം ഓടുമ്പോൾ വൻകിട കുത്തകളെ സഹായിക്കുന്ന സർക്കാർ നടപടി ഹീനവും നിന്ദ്യവുംമാണ്.നിലനിൽപ്പിനു വേണ്ടിയാണ് നിൽപ്പ് സമരം.

ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുന്നത് കേരളത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റമാണ്. സർക്കാർ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമപരമായി ക്രിമിനൽ കുറ്റമാണെന്നിരിക്കെ, 2005ൽ പാട്ടക്കാലവധി കഴിഞ്ഞ ചെറുവളളി ഭൂമി .കെ. പി യോഹന്നാനു പണം കോടതിയിൽ കെട്ടിവച്ച് ഏറ്റെടുക്കാൻ ശ്രമിക്കുന്നത് വൻ ഗൂഡാലോചനയും അഴിമതിയുമാണെന്നും പി.എസ്.പ്രസാദ് ആരോപിച്ചു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന നിൽപ്പു സമരത്തിനു ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്.രാമനുണ്ണി, ജില്ലാ കൺവീനർ ജി.സജീവ് കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണൻ, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ വി.ആർ.രതീഷ്, പി.എസ്.സജു, ജി.ശ്രീകുമാർ, വി.സി.അജികുമാർ, രാജേഷ് നട്ടാശേരി എന്നിവർ നേതൃത്വം നൽകി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 5000 ലധികം വീടുകൾ കേന്ദ്രീകരിച്ചാണ് നിൽപ്പു സമരം സംഘടിപ്പിച്ചത്.

Top