ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ അപവാദ പ്രചരണം നടത്തിയ വ്യക്തി പോലീസ് പിടിയില്‍; മത സ്പര്‍ദ്ദ വളര്‍ത്തലടക്കം കുറ്റങ്ങള്‍ ചുമത്തി

കെപി യോഹന്നാനെതിരെയും ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. സമരിട്ടന്‍ സോളമന്‍ എന്നറിയപ്പെടുന്ന അനുഷ് സോളമനാണ് പോലീസ് പിടിയിലായത്.

മത സ്പര്‍ദ്ദ വളര്‍ത്തുന്നതരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് പോലീസ് നടപടി എടുത്തത്. അപവാദം പ്രചിപ്പിക്കല്‍ മത സ്പര്‍ദ്ദ വളര്‍ത്തല്‍ അടക്കം കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിസി 447, 468, 500, 153 A, 66 A തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച തന്നെ നല്‍കിയ ഒരു കേസില്‍ കോടതി സോളമന് ഭീമമായ തുക പിഴ ചുമത്തിയിരുന്നു. സഭ നല്‍കിയ മാനനഷ്ടകകേസില്‍ 25 ലക്ഷം രൂപയാണ് പിഴയൊടുക്കാന്‍ കോടതി വിധിച്ചത്.

Top