കെ.​പി.യോ​ഹ​ന്നാ​നും കുടുക്കിൽ !?ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന!!

തി​രു​വ​ല്ല:ബിഷപ്പ് കെ പി യോഹന്നാൻ ആണോ ഇ ടിയുടെ അടുത്ത നോട്ടപ്പുള്ളി ? ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. പു​ല​ര്‍​ച്ചെ​യാ​ണ് റെ​യ്ഡ് തു​ട​ങ്ങി​യ​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ട്.അ​തോ​ടൊ​പ്പം, ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ട്. 2012-ല്‍ ​യോ​ഹ​ന്നാ​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യോ​ഹ​ന്നാ​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌, ഗോ​സ്പ​ല്‍ ഫോ​ര്‍ ഏ​ഷ്യ ട്ര​സ്റ്റും വി​ദേ​ശ​നാ​ണ​യ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ചു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും വ​ന്‍​തോ​തി​ല്‍ ഭൂ​മി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്നു​വെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു എന്നും ദീപിക റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top