ചെറുവള്ളി എസ്റ്റേറ്റിന്റെ മറവിൽ 4500 കോടിയുടെ അഴിമതി!സാമ്പത്തിക ലാഭം ആർക്കൊക്കെ ?ഞെട്ടിക്കുന്ന വിവരങ്ങൾ.

ചെറുവള്ളി എസ്റ്റേറ്റിന്റെ മറവിൽ 4500 കോടിയുടെ അഴിമതി. സാമ്പത്തിക ലാഭം ആർക്കൊക്കെ ?
Investigation …
കൊച്ചി:കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കഴിഞ്ഞ ദിവങ്ങളിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ മറവിൽ അരങ്ങേറിയത്. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്നത് 450 കോടിയുടെ അഴിമതി ആരോപണം ആണെങ്കിൽ ഈ ദിവസങ്ങളിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ മറവിൽ നടന്നത് 4500 കോടിയുടെ കൊടിയ അഴിമതിയാണ്. കേരള സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 12,000 ലധികം ഏക്കർ ഭൂമി ഇപ്പോൾ ബിഷപ്പ് കെ.പി യോഹന്നാന്റെ ന്യൂ ഏജ് ചർച്ച് ആയ ബിലീവേഴ്‌സ് ചർച്ചിന്റെയും ഹാരിസൺ മലയാളത്തിന്റെയും അതീനതയിലാണ്. വി.എസ് അച്യുതാനന്തൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ക്യാബിനറ്റ് താലപര്യപ്രകാരം നിയമിക്കപ്പെട്ട രാജമാണിക്യം IAS ന്റെ അന്വേഷണ റിപ്പോർട്ടിൽ ഇതേ സംബന്ധിച്ച് വ്യക്തമായ രേഖകളുണ്ട്. രാജമാണിക്യം റിപ്പോർട്ട് പ്രകാരം കേരളത്തിലെ എട്ട് ജില്ലകളിലായി ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്നത് എഴുപത്തിനായിരത്തിൽ പരം ഏക്കർ ഭൂമിയാണ്. അതിൽ ഏറിയപങ്കും കമ്പനി അനധികൃതമായി കൈയ്യേറി വച്ചിരിക്കുന്ന ഭൂമിയാണ്.

ബ്രിട്ടീഷ് സൽക്കാരിന്റെ കാലത്ത് ഇന്ത്യയിൽ നിന്ന് തേയില എക്സ്പോർട്ട് ചെയ്യാൻ രൂപീകരിച്ച്, ലണ്ടനിൽ പ്രവർത്തിക്കുന്ന കമ്പനിയായ പ്ലാന്റേഷൻ മലയാളം പിന്നീട് പേര് മാറ്റി കേരളത്തിലെത്തുകയായിരുന്നു. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്ന വെക്തി/ കമ്പനി ഈ ലണ്ടൻ കമ്പനിയാണെന്ന് അറിയുമ്പോൾ വിഷയത്തിന്റെ ഗൗരവം മനസിലാകും. സാധാരണക്കാരന് രണ്ട് സെൻറ് നിലം നികത്തിയാൽ കോടതികയറേണ്ടി വരും. ഹാരിസൺ “വനം” അടക്കമുള്ള കേരളത്തിന്റെ 70,000 ഏക്കർ സർക്കാർ ഭൂമി കൈയ്യേറി ഉപയോഗിക്കുന്നത് നിയമവിരുദ്ധമായാണ്.

സർക്കാർ മുൻപ് പാട്ടത്തിന് കൊടുത്ത ഭൂമിയുടെ മറവിലാണ് ഈ തട്ടിപ്പ് നടക്കുന്നത്. അതിനിടയിൽ സർക്കാർ തങ്ങൾക്ക് ഭൂമി പാട്ടത്തിന് നൽകിയതാല്ല, ഭൂമി താങ്കൾ നിയമപരമായി വാങ്ങിയതാണ് എന്ന വാദവുമായി ഹാരിസൺ കോടതിയെ സമീപിപ്പിച്ചിരുന്നു. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലയളവിൽ ഹാരിസന്റെ അവകാശവാദം തെറ്റാണെന്ന് ഹാരിസൺ സമർപ്പിച്ച രേഖകൾ ലണ്ടനിൽ വ്യാജമായി നിർമ്മിച്ചതാണെന്നും വിജിലൻസ് കണ്ടെത്തുകയും ചെയ്തു. 1830 കളിൽ കേരളം സർക്കാരും കമ്പനിയുമായി ഉണ്ടാക്കി എന്ന് പറയുന്ന ഉടമ്പടിയിൽ 1870 കൾക്ക് ശേഷം മാത്രം നിലവിൽ വന്ന “പ്രയോഗങ്ങൾ” എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന ചോദ്യമാണ് വിജിലൻസ് ഉയർത്തിയത്. ഒടുവിൽ രേഖകൾ വ്യാജമായി നിർമ്മിച്ചതാണെന്ന് ഹാരിസൺസിന് സമ്മതിക്കേണ്ടിവന്നു.

കേരളത്തിന്റെ ഭൂസ്വത്ത് കൊള്ളയടിക്കാൻ വ്യാജരേഖ ചമച്ച ഒരു ലണ്ടൻ കമ്പിനിയെയാണ് ഇപ്പോൾ സർക്കാരും പ്രതിപക്ഷവും ചേർന്ന് സഹായിക്കുന്നത്. ഹാരിസണിന്റെ കൈവശം ഉണ്ടായിരുന്ന പാട്ടഭൂമി യിൽപെട്ട 2700 ഏക്കർ ഇപ്പോൾ കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചർച്ചിന് വിറ്റു എന്നാണ് കമ്പനിയുടെ അവകാശവാദം. ഈ ഭൂമി ശബരിമല വിമാനതാവളം നിർമ്മിക്കുന്നതിന് വേണ്ടി യോഹന്നാന്റെയും ബിലീവേഴ്‌സ് ചർച്ചിന്റെയും കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങാനാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എയർപ്പോർട്ടിന്റെ പേരുപറഞ്ഞ് ശബരിമല വിശ്യാസികളെ കബളിപ്പിച്ച് ആയിരക്കണക്കിന് കോടി രൂപ പൊതുഖജനാവിൽ നിന്ന് ബിലീവേഴ്‌സ് ചർച്ചിന് നൽകാനായിരുന്നു സർക്കാർ നീക്കം. ഈ ഇടപാടിൽ കോടികളാണ് സർക്കാരിലും പ്രതിപക്ഷത്തും ഉള്ള രാഷ്ട്രീയ നേതാക്കന്മാരിലേക്ക് ഒഴുകിയതെന്ന് ആരോപണമുണ്ട്.

ഈ അവിശുദ്ധ കച്ചവട ഇടപാടിന് വേണ്ടി മുൻപ് കമ്പനിയുടെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന രാജമാണിക്യം IAS നെ ഒരു മാസം മുൻപ് തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്ന് സർക്കാർ മാറ്റിയിരുന്നു.  ഇതാദ്യമായല്ല ബിഷപ്പ് കെ.പി.യോഹന്നാനും ബിലീവേഴ്‌സ് ചർച്ചും ഗുരുതരമായ വിവാദങ്ങളിൽ പെടുന്നത്. സ്പ്രിങ്ള്ർ അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നപ്പോഴും ബിഷപ്പ് കെ.പി യോഹന്നാന്റെ ന്യൂ ഏജ് ചർച്ചുകൾക്ക് സർക്കാരിന്റെ സാമ്പത്തിക ഇടപാടിൽ പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സ്പ്രിങ്ളറിന്റെ COO (ചീഫ് ഓപ്പറേറ്റിംഗ് ആഫീസർ) വിവേക് കുന്ദർ അമേരിക്കൻ സർക്കാരിന്റെ ആദ്യത്തെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. അമേരിക്കയുടെ നയതന്ത്രപരമായ വിവരങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്ന വിവേക് കുന്ദർ പിണറായി വിജയൻ സർക്കാരിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും ഇടപെടാൻ കഴിയുന്ന ഇലക്ഷൻ മാനേജ്‌മെന്റ് ഏജൻസിയുടെ തലപ്പത്ത് വന്നതിന് പിന്നിൽ കെ.പി യോഹന്നാൻന്റെയും ബിലീവേഴ്‌സ് ചർച്ചിന്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളും കച്ചവടതാല്പര്യങ്ങളും ഉണ്ടെന്നും പാർട്ടിയിലും സർക്കാരിലും ഉള്ള ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്തകളുണ്ട്.
-തുടരും…

Top