ഗവർണർ ഒരുങ്ങിത്തന്നെ , മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ നിർത്തലാക്കണമെന്ന നിലപാടിലുറച്ച് ഗവർണർ

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നിർത്തലാക്കണമെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ അറിയിച്ചു. കുടുംബത്തിലെ മുതിർന്നൊരാൾ എന്ന നിലയിൽ തെറ്റു ചൂണ്ടിക്കാട്ടാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുപ്പതുവർഷത്തിലധികം സർക്കാരിൽ സേവനം നടത്തിയവർപോലും പെൻഷനായി ശമ്പളത്തിൽനിന്ന് ഒരു വിഹിതം മാറ്റിവച്ച സംസ്ഥാനമാണ് കേരളം. അധ്യാപകർ ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ജീവനക്കാരും പെൻഷനായി പ്രതിമാസം ഒരുസംഖ്യ മാറ്റിവക്കാൻ കഴിഞ്ഞാഴ്ച സന്നദ്ധത അറിയിച്ചിരുന്നു എന്നും ഗവർണർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെയുള്ളവരുള്ളപ്പോൾ പ്രത്യേക ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഒരു വിഭാഗം, വെറും രണ്ടു വർഷം സേവനം നടത്തി ആജീവനാന്തകാല പെൻഷന് അർഹരാകുന്നു. പെൻഷൻ വാങ്ങി ഇവർ മുഴുവൻസമയം രാഷ്ട്രീയപ്പാർട്ടികളെ സേവിക്കുന്നു. വിഷയത്തിൽ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അത് പഠിച്ചശേഷം എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനത്ത് 2019 ജൂലൈ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 1223 ആണ്.

ഇതിനിടെ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കാനുള്ള എല്ലാ അവകാശങ്ങളും സംസ്ഥാന സർക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാനനിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ടു നൽകാനായി കേന്ദ്രസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷനാണ് കേരളം ശുപാർശ നൽകിയിരിക്കുന്നത്.

Top