കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയിൽ നാളെ കോൺഗ്രസ്. ഹർത്താൽ പ്രഖ്യാപിച്ചു. കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നിലവില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പര്‍മാര്‍ വോട്ട് ചെയ്യിക്കുന്നത്. വോട്ട് ചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലറുണ്ടായി. പുലര്‍ച്ചെ ആറ് മുതല്‍ വോട്ടെടുപ്പിന് വേണ്ടി ആളുകള്‍ ബാങ്കിലെത്തിയിരുന്നു.
36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നാലരയോടെ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്നാണ് നിലവിലെ ഭരണ സമിതി വിമതരായി മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം, ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് ഡിസിസി പ്രസിഡന്റ്റ് അഡ്വ കെ പ്രവീൺ കുമാർ വ്യക്തമാക്കി.