ഛത്തീസ്ഗഢില്‍ ബിജെപിക്ക് തിരിച്ചടി!! കോണ്‍ഗ്രസ് മുന്നേറ്റം അമ്പരപ്പിക്കുന്നത് !..അഞ്ചില്‍ നാലും കോണ്‍ഗ്രസ് പിടിച്ചെടുക്കും. ഛത്തീസ്ഗഡും  ബിജെപിക്ക് നഷ്ടപ്പെടുമെന്ന്  സര്‍വ്വേ

ഛത്തീസ്ഗഢ്: ഉത്തരേന്ത്യ കൈപ്പിടിയിലൊതുക്കുമെന്ന വിശ്വാസം ബിജെപിക്ക് ഉണ്ട്. എന്നാല്‍ ആ വിശ്വാസത്തിന് തിരിച്ചടികള്‍ കിട്ടിത്തുടങ്ങുകയാണ്. ബിജെപിക്ക് അനുകൂലമായി നിന്ന ഛത്തീസ്ഗഢില്‍ നിന്നാണ് ബിജെപിയുടെ തിരിച്ചടി. ഇത് വ്യക്തമാക്കുന്ന സി വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. ശക്തമായ തിരിച്ചുവരവിലാണ് കോണ്‍ഗ്രസ്. തിരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനത്തില്‍ നാലും കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത് .ബിജെപി തകര്‍ന്നടിയുന്ന കാഴ്ച്ചയും .അടുത്ത പാര്‍ലമെന്റില്‍ ബിജെപി ഭരണത്തില്‍ എത്തില്ലാനുള്ള വ്യക്തമായ സൂചന

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാഥമിക സര്‍വ്വേകളും വ്യക്തമാക്കിയത് ബിജെപി തന്നെ വിജയിക്കുമെന്നാണ്. എന്നാല്‍ ഛത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തുവന്ന സര്‍വ്വേയാണ് ബിജെപി പിന്നോട്ടേക്ക് പോയെന്ന സൂചനകള്‍ പുറത്തുവിടുന്നത്. ബിജെപിക്ക് പകരം കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ ആധിപത്യം നേടിയെന്നാണ് സര്‍വ്വേ ഫലങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍വ്വേ ഫലങ്ങള്‍ പ്രാകരം 42.6 ശതമാനം വോട്ടുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മാറുമെന്നും ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് ഫലങ്ങള്‍. മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ ജനപ്രീതിയായിരുന്നു ഛത്തീസ്ഗഢില്‍ ബിജെപിയുടെ തുറുപ്പുചീട്ട്. എന്നാല്‍ ബിജെപിക്ക് എതിരായി അജിത് ജോഗി-മായാവതി സഖ്യം ശക്തമായ പോരാട്ടം നല്‍കും.

മറ്റ് സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് ബിജെപിയുടെ അവസ്ഥ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 42.3ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്താണ്. വോട്ട് വ്യത്യാസം വളരെ ചെറിയ മാര്‍ജിനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ശിവരാജ് സിംഗ് ചൗഹാനെ പിന്തള്ളി  ജോതിരാദിത്യ സിന്ധ്യ  ജനപ്രീതി ആര്‍ജിച്ചുവെന്നതാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ചിത്രം. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ജോതിരാദിത്യ സിന്ധ്യ സുരക്ഷിത സ്ഥാനമുറപ്പിച്ചു. 41.6 ശതമാനം പേരാണ് ജോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ട് ചെയ്തത്.

ശിവരാജ് സിംഗ് ചൗഹാന്റെ ജനപിന്തുണ ഇടിഞ്ഞത് തുണയായത് കോണ്‍ഗ്രസിനാണ്. ജോതിരാദിത്യ സിന്ധ്യയ്ക്ക് ജനപിന്തുണ വര്‍ധിച്ചതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയാന്‍ കോണ്‍ഗ്രസിന് ശക്തനായ നേതാവിനെ കിട്ടിയതും ചൗഹാന്റെ ജനപിന്തുണ ഇടിഞ്ഞത് കാരണമാണ്.

രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയമുറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായി ജനങ്ങളും പാര്‍ട്ടിയും കാണുന്നത് സച്ചിന്‍ പൈലറ്റിനെയാണ്. തെലങ്കാനയിലും കോണ്‍ഗ്രസ് കുതിപ്പ് തുടരുമ്പോള്‍ തിരിച്ചടി നേരിടേണ്ടി വരുന്നത് മിസോറാമില്‍ മാത്രമാകുമെന്ന് സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിടുന്നു.അവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത് മിസ്സോ നാണല്‍ ഫ്രണ്ട് ആയിരിക്കുമെന്നാണ് സൂചനകള്‍. എങ്കിലും കോണ്‍ഗ്രസ് ഇവിടെ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്.

Top