അഴിമതി ചിദംബരം അറസ്റ്റിലേക്ക് !.. വീടിന് മുമ്പിൽ നോട്ടീസ് പതിപ്പിച്ച് സിബിഐ; 2 മണിക്കൂറിനുള്ളിൽ ഹാജരാകാൻ നിർദ്ദേശം

ദില്ലി:പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു . ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് മുൻ‌കൂർ ജാമ്യം കിട്ടിയില്ല . രണ്ട് മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ചിദംബരത്തിന്റെ വീടിനി മുമ്പിൽ സിബിഐ നോട്ടീസ് പതിപ്പിച്ചു. ദില്ലി ജോർബാഗിലുള്ള വസതിക്ക് മുമ്പിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. ചിദംബരത്തിൻറെ മുൻകൂർ ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ഉദ്യോഗസ്ഥർ ഡൽഹി ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല.

ചിദംബരത്തെ കാണാതെ മടങ്ങി ഇതിന് പിന്നാലെ സിബിഐ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ മടങ്ങുകയായിരുന്നു. ചിദംബരം ഇപ്പോൾ എവിടെയാണുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ചിദംബരം വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ആറംഗ സിബിഐ സംഘം ഇവിടെ നിന്നും മടങ്ങുകയായിരുന്നു പിന്നാലെ നാലംഗ എൻഫോഴ്സ്മെനന്റ് സംഘം സ്ഥലത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം. ചിദംബരത്തിനെതിരെ നിരവധി തെളിവുകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

പി ചിദംബരം മുന്‍ ധനമന്ത്രിയായിരുന്ന കാലയളവിൽ ഇദ്ദേഹം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, െഎഎൻഎക്സ് മീഡിയ കമ്പനിക്കു വിദേശത്തുനിന്ന് മുതൽമുടക്കായി 305 കോടി രൂപ കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.അഴിമതിയുടെ മുഖ്യസൂത്രധാരൻ പ്രഥമദൃഷ്ട്യാ ചിദംബരമാണെന്ന് ജസ്റ്റിസ് സുനിൽ ഗൗർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിൽ ചിദംബരം കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി.തെളിവുകൾ പരിഗണിക്കുമ്പോൾ, ജാമ്യം അനുവദിക്കാനാവില്ല. എംപിയാണെന്നത് അറസ്റ്റ് ഒഴിവാക്കുന്നതിനു ന്യായീകരണമാവില്ലെന്നും വ്യക്തമാക്കി.

Top