ദില്ലി: ബിജെപി ഭരണത്തില്‍ വര്‍ഗീയ ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ആര്‍എസ്എസാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്നും പിണറായി ആരോപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വര്‍ഗീയ ശക്തികള്‍ മറയില്ലാതെ അഴിഞ്ഞാടുന്നു.
ആര്‍എസ്എസിന് വിധേയപ്പെട്ട സംഘടന മാത്രമാണ് ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി. നയം തീരുമാനിക്കുന്നത് ആര്‍എസ്എസ് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേരിയില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ മനിരപേക്ഷത എന്ന വാക്കു ചേര്‍ത്തതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം എന്നു കേന്ദ്ര ആഭ്യന്തരമന്ത്രി വരെ പറയുന്ന സ്ഥിതിയുണ്ടായി. വിവിധ മതങ്ങളുള്ള നമ്മുടെ രാജ്യത്തെ ആര്‍എസ്എസ് ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്. സഹിഷ്ണുതയുള്ള പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ഇന്നും കഴിയുന്നില്ല.
ഏതെങ്കിലും മതവിരോധം പുലര്‍ത്തുന്ന സമീപനമായിരുന്നില്ല ഇവിടെ. മതസ്പര്‍ധയും കലാപങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ആര്‍എസ്എസ് ഒരു വര്‍ഗീയ സംഘടനയായപ്പോള്‍ അവരുടെ ആശയമായി അവര്‍ സ്വീകരിച്ചത് ഹിറ്റ്ലറുടെ നാസിസമായിരുന്നു. യഹൂദന്‍മാരെ ഉന്‍മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍ ഭീകരമായ പല മാര്‍ഗങ്ങളും സ്വീകരിച്ചു. ആര്‍എസ്എസ് മാത്രമാണ് ഇന്ത്യയില്‍ അതിനെ ന്യായീകരിച്ചത്. ജര്‍മനിയില്‍ ന്യൂനപക്ഷങ്ങളെ നിഷ്‌കാസനം ചെയ്തത് ഇവിടെ മാതൃകയാക്കാമെന്ന് ആര്‍എസ്എസ് പറഞ്ഞു. ആ നയമാണ് ആര്‍എസ്എസ് ഇവിടെ നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ പരിശോധിച്ചാല്‍ അതിലെല്ലാം ആര്‍എസ്എസിന്റെ മേല്‍ക്കൈ കാണാം.
എല്ലാ കലാപങ്ങള്‍ക്കും ആര്‍എസ്എസ് ആണ് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് നേതൃത്വത്തിലാണ് രാജ്യത്ത് പലഭാഗങ്ങളിലായി നിരവധി പേരെ കൊന്നുതള്ളിയത്. നമ്മുടെ നാട്ടിലെ ജീവിതപ്രയാസങ്ങള്‍ നവ ഉദാരവത്കരണ നയത്തിന്റെ ഭാഗമാണ്. ഇത് തിരുത്തിപ്പോകണമെന്നും പിണറായി പറഞ്ഞു