വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.
പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് മാതൃകാപരമായി അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ സിപിഐഎമ്മും സിപിഐഎയും ഇടയുന്നതിനിടയെ കാനം രാജേന്ദ്രന്റെ മുതലാളിത്ത വികസനം പരിസ്ഥിതിയെ തൂത്തെറിയുമെന്ന പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് കുറിപ്പ്.
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം. മാലിന്യസംസ്‌കരണം വിഭവ ശോഷണം, ഊര്‍ജ്ജ ദുരുപയോഗം, അനധികൃത പ്രകൃതി ചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കണമെന്നും പിണറായി വിജയന്‍ കുറിച്ചു