ലോസ് ആഞ്ജലോസ് :പതിമൂന്നു മക്കളെ വര്‍ഷം മക്കളെ ചങ്ങലക്കിട്ട് പീഡിപ്പിച്ച മാതാപിതാക്കളെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചു പുറംലോകം അറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെ ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്താണ് കുട്ടി വിവരം പുറം ലേകത്തെ അറിയിച്ചത്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുട്ടികള്‍ക്ക് കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകിയാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയും ചെയ്യുമായിരുന്നു.തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തുഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും രക്ഷപ്പെട്ട കുട്ടി പറഞ്ഞു. ആദ്യമൊക്കെ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായി എന്നും ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും കുട്ടി പറഞ്ഞു.
അച്ഛന്‍ ഡേവിഡ് തന്നെ പലപ്പോഴും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നു കുട്ടി പറഞ്ഞു ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള സഹോദരന്‍ ഒരിക്കല്‍ തന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചതിന് ചങ്ങലകളും ഉപയോഗിച്ച് ആറര വര്‍ഷത്തോളം കെട്ടിയിട്ടിട്ടുണ്ടെന്നും. ഒരിക്കല്‍ മൊബൈല്‍ ഫോണില്‍ ജസ്റ്റിന്‍ ബീബറിന്റെ വിഡിയോ കാണുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. നീ മരിക്കണം, നരകത്തില്‍ പോകണം എന്നു പറഞ്ഞാണ് അമ്മ ഉപദ്രവിച്ചിരുന്നതെന്നും മകള്‍ വെളിപ്പെടുത്തി.
തങ്ങളെ അമ്മയോ അച്ഛനോ പരിചരിച്ചിരുന്നില്ലെന്നും ചെറിയൊരു തെറ്റു കണ്ടാല്‍പ്പോലും കെട്ടിയിടാനും മര്‍ദ്ദിക്കാനുമാണ് ഉത്സാഹം കാണിച്ചിരുന്നതെന്നും കുട്ടി പറഞ്ഞു. അമ്മയാണ് കൂടുതല്‍ ഉപദ്രവിച്ചിരുന്നതെന്നും അച്ഛന്‍ അതിനെ ഒരിക്കലും തടഞ്ഞിരുന്നില്ലെന്നും മകള്‍ വ്യക്തമാക്കി.
പുറംലോകത്തോടു ബന്ധമില്ലാത്ത വിധത്തില്‍ പൂട്ടിയിട്ടു വളര്‍ത്തിയിരുന്ന മക്കളെ സ്‌കൂളിലും വിട്ടിരുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യം ക്ഷയിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. ആരോഗ്യക്കുറവു മൂലം പതിനേഴു വയസ്സുകാരിയായ കുട്ടിക്കു പത്തുവയസ്സു പ്രായമാണ് തോന്നിച്ചിരുന്നത്.
ജനുവരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍വിളിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൂന്നുകുട്ടികളെ കെട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിറയെ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. പലതും പാക്കറ്റില്‍ നിന്നു പൊട്ടിക്കാത്ത അവസ്ഥയില്‍ തന്നെയാണെന്നും സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുറംലോകത്തോടു ബന്ധമില്ലാത്ത വിധത്തില്‍ പൂട്ടിയിട്ടു വളര്‍ത്തിയിരുന്ന മക്കളെ സ്‌കൂളിലും വിട്ടിരുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യം ക്ഷയിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പതിനേഴു വയസ്സുകാരിയായ കുട്ടിക്കു പത്തുവയസ്സു പ്രായമാണ് തോന്നിച്ചിരുന്നത്.
മാനസിക ശാരീരിക പീഡനത്തിനും കുട്ടികളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതുമുള്‍പ്പെടെ അമ്പതോളം വകുപ്പുകള്‍ ചുമത്തിയാണ് ടര്‍പിന്‍ ദമ്പതികള്‍ക്കുള്ള ശിക്ഷ പ്രസ്താവിക്കുക. വകുപ്പുകളെല്ലാം ചേര്‍ത്ത് ശിക്ഷപ്രഖ്യാപിച്ചാല്‍ ഏതാണ്ട് 94 വര്‍ഷത്തെ തടവായിരിക്കും ലഭിക്കുക.