മൂന്നരവയസ്സുകാരിയെ പട്ടിണിക്കിട്ടു ക്രൂരമര്‍ദ്ദനം; ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മലപ്പുറം: പിഞ്ച് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി കേരളം കേട്ടുണരുന്നത്.തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ മുക്തരാകുന്നതിന് മുന്നേ അടുത്ത സംഭവം പുറത്തു വരുന്നു. മലപ്പുറം കാളികാവില്‍ മൂന്നരവയസുകാരിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു പട്ടിണിക്കിട്ടു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

പട്ടിണിക്കിട്ടതിനാല്‍ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ സ്വന്തം അമ്മയുടെ അമ്മയാണ് ക്രൂരമദ്ദനത്തിനിരയാക്കിയത്. ദിവസങ്ങളോളം കുട്ടിയെ പട്ടിണിക്കിട്ടു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളാണ്. വാരിയെല്ലുകളുന്തി കാലിന്റെ അസ്ഥികള്‍ വളഞ്ഞ നിലയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി സമയങ്ങളില്‍ കട്ടിലിന് താഴെ തറയില്‍ ഒരു പായ പോലും വിരിക്കാതെയാണ് കുട്ടിയെ കിടത്തുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട്പെണ്‍കുട്ടികള്‍ കൂടിയുണ്ട്.

Top