മൂന്നാറില്‍ വീണ്ടും ബാലവിവാഹം; പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായി ചികിത്സയ്ക്കെത്തിയപ്പോൾ

ഇടുക്കി: മൂന്നാറില്‍ വീണ്ടും ബാല വിവാഹം. 17 വയസുകാരിയെ 26 വയസുള്ള യുവാവാണ് വിവാഹം ചെയ്തത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രായപൂര്‍ത്തിയായില്ലെന്നുള്ള വിവരം മറച്ചുവച്ചാണ് വിവാഹം നടത്തിയെതെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗര്‍ഭിണിയായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ ബാലാവകാശ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന വിവരം അറിയിക്കുന്നത്.

ഇതോടെ വരനും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു.

ബാലാവകാശ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാവിനൊപ്പം പറഞ്ഞു വിട്ടു.

Top