മലപ്പുറം: പിതാവും മാതാവിനൊപ്പം ലൈംഗിക വേഴ്ച്ചക്കെത്തിയവരും പീഡിപ്പിച്ചതായ 12 വയസ്സുകാരിയുടെ പരാതിയില്‍ നടപടിയില്ല. ലൈംഗികാതിക്രമങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്ന പോക്‌സോ വകുപ്പ് ചേര്‍ത്ത് പോലീസ് മാസങ്ങള്‍ക്ക് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേസിലെ ഒരുപ്രതികളെ പോലും ഇതുവരെ കസ്റ്റഡിയിലെടുത്തില്ല. പോക്‌സോകേസുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ അന്വേഷണം നടത്തി പൂര്‍ത്തിയാക്കണമെന്നിരിക്കെ പെരിന്തല്‍മണ്ണ സി.ഐ അന്വേഷിക്കുന്ന കേസില്‍ പ്രതികളെ കണ്ടെത്താനായില്ല. മങ്കടയില്‍ മാതാവിനൊപ്പം താമസിക്കുന്ന 12 ഉം എട്ടും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണു തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതായി മലപ്പുറം ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയത്. ഇതില്‍ മൂത്തമകള്‍ 12വയസ്സുകാരിയെ ആറു വര്‍ഷം മുമ്പ് സ്വന്തംപിതാവ് ലൈംഗികമായി പീഡിപ്പതായി മൊഴി നല്‍കി. പിതാവുമായി വര്‍ഷങ്ങളായി അകന്നുകഴിയുന്ന പെണ്‍കുട്ടികളും മാതാവും അകന്ന ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. ഇതിനിടയില്‍ മാതാവ് ചിലവ്യക്തികളുമായി ലൈംഗിക വേഴ്ച്ച നടത്താന്‍ പോകുന്ന സമയങ്ങളില്‍ പെണ്‍കുട്ടികളെയും കൂടെ കൊണ്ടുപോയിരുന്നുവെന്നും ഈ സമയത്ത് മാതാവിനൊപ്പമുള്ളവര്‍ തങ്ങളെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയത്.
ഇതിനെ തുടര്‍ന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. അതേ സമയം കഴിഞ്ഞ ദിവസം കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മാതാവ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മാതവുമായി ലൈംഗിക വേഴ്ച്ച നടത്താനെത്തിയവരാണ് തങ്ങളെ പീഡിപ്പിച്ചതെന്ന കുഞ്ഞുങ്ങളുടെ മൊഴി നിലനില്‍ക്കുമ്പോള്‍ തന്നെ കുട്ടികളെ പീഡനത്തിനിരയാക്കാന്‍ കാരണക്കാരിയായ മാതാവിനും പീഡിപ്പിച്ചതായി പരാതിയുള്ള പിതാവിനെയും കസ്റ്റഡിയിലെടുക്കാതെ മാതാവിനൊപ്പംതന്നെ കുഞ്ഞുങ്ങളെ തിരിച്ചുവിടാനുള്ള നീക്കങ്ങളാണു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ആരോപണമുണ്ട്. അതേ സമയം കുഞ്ഞുങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണു അന്വേഷണത്തെ ബാധിക്കുന്നതെന്നാണു പോലീസ് പറയുന്നത്. കുഞ്ഞുങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ ചോദ്യംചെയ്തതായും പോലീസ് പറഞ്ഞു. ഏറ്റവും വേഗത്തില്‍ അന്വേഷണവും നടപടിയും വേണ്ട പോക്‌സോ കേസുകള്‍ വൈകാന്‍ കാരണമാകുന്നതെന്നും ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവുമാണെന്നു പോലീസ് പറയുന്നു. അതേ സമയം കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തെയ്യറാണെന്നു കുഞ്ഞുങ്ങളുടെ മാതാവിന്റെ പിതാവും ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ട്. മകള്‍ ഇത്തരത്തില്‍ മോശമായ രീതിയില്‍ ജീവിക്കുന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നുമാണു കുഞ്ഞുങ്ങളുടെ മാതാവിന്റെ പിതാവ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരെ അറിയിച്ചത്.