അമ്മയുടെ സുഹൃത്ത് 17കാരിയെ പീഡിപ്പിച്ചു

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് ദിവസം. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈഭവ് വിലാസ് തപ്‌തേ എന്നയാള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പൊലീസ് വിശദമാക്കി. ബ്രംപുരിയിലെ ഒരു കടയില്‍ ജോലി നോക്കുന്നയാളാണ് വൈഭവ്. അതേ കടയിലാണ് പെണ്‍കുട്ടിയുടെ അമ്മയും ജോലി നോക്കിരുന്നത്. ഏതാനും ദിവസള്‍ക്ക് മുമ്പ് വൈഭവ് പെണ്‍കുട്ടിയുടെ വീട്ടില്‍ വരികയും അമ്മയോട് സംസാരിച്ച ശേഷം പുറത്തിറങ്ങിയ ഇയാള്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ എഴുതി കൊടുക്കുകയുമായിരുന്നു.

പിറ്റേ ദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കുട്ടിയെ ജോലി ചെയ്യുന്ന കടയുടെ മുമ്പില്‍ വരാന്‍ പറയുകയും ഇവിടെ വെച്ച് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി. വിവാഹത്തിന്റെ കാര്യം പെണ്‍കുട്ടി സൂചിപ്പിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട് വിട്ട ശേഷം ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിക്കാതെ ആയതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

Latest
Widgets Magazine