അശ്ലീല വീഡിയോ കണ്ടു; 47 കുട്ടികൾ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക്

ഹൈദ്രബാദ്: ഓൺലൈൻ വെബ് സൈറ്റുകളിലൂടെ അശ്ലീല ചിത്രങ്ങൾ കണ്ട 47 കുട്ടികൾ പൊലീസ് പിടിയിലായി. പ്രായപൂർത്തിയായിട്ടില്ല എന്ന കാര്യത്തിനാണ് പിടികൂടിയ ഇവരെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിലൂടെ നടത്തിക്കൊണ്ടു പോയി പോലീസ് പുലിവാൽ പിടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു പോലീസ് നഗരത്തിലെ കഫേകളിൽ റെയ്ഡ് നടത്തിയത്. ഇന്റർനെറ്റ് സെന്റർ നടത്തിയിരുന്ന ആളും പിടിയിലായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിൽ ദക്ഷിണ സോണിലെ 17 പോലീസ് സ്‌റ്റേഷൻ പരിധിയിലെ 92 ഇന്റർനെറ്റ് കഫേകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവർ എല്ലാം തന്നെ 12 നും 16 നും ഇടയിൽ പ്രായക്കാരാണ്. കുട്ടികളെ പോലീസുകാർ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർിെപ്പിക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു. ഇന്റർനെറ്റ് സെന്റർ ഉടമകൾക്കെതിരേ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവ് ലഭിക്കാൻ കഴിയുന്ന രീതിയിലുള്ള 37 കേസുകൾ എടുത്തിട്ടുണ്ട്.
തങ്ങളുടെ താമസ സ്ഥലത്ത് കുട്ടികൾക്കിടയിൽ അശഌല വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നു എന്നും കുട്ടികൾ ഇന്റർനെറ്റ് കഫേകൾ പതിവായി സന്ദർശിക്കുന്നതായും മാതാപിതാക്കൾ പോലീസിന് പരാതി നൽകുകയായിരുന്നു. സ്‌കൂളിലെയും കോളേജിലെയും പ്രൊജക്ട് വർക്കുകൾ പൂർത്തിയാക്കണമെന്ന് പറഞ്ഞായിരുന്നു ഇവർ ഇന്റർനെറ്റ് കഫേയിൽ പോയിരുന്നത്. അശഌല ചിത്രങ്ങളും വീഡിയോകളും കുട്ടികൾ കാണുന്നത് തടയാൻ സിസിടിവി ക്യാമറകൾ വെച്ചിരിക്കണം എന്ന നിയമം ആരും പാലിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top