രണ്ടുവയസുകാരിയുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലുപെണ്‍കുട്ടികള്‍ക്ക് രാജസ്ഥാനില്‍ വിവാഹം; ചിത്രങ്ങള്‍ പുറത്തായതോടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യയിലെപ്പോഴും അവിശ്വസനീയമായ കാര്യങ്ങള്‍ നടക്കുന്നുവെന്നതാണ് ലോക മാധ്യങ്ങള്‍ക്ക് ഇന്ത്യയെ പരിഹസിക്കാനുള്ള വടി. ശൈശവ വിവാഹങ്ങള്‍ക്കെതിരെ ശക്തമായ നിയമമുണ്ടെങ്കിലും ഇന്ത്യയിലിപ്പോഴും നടക്കുന്ന ശൈശവിവാഹമാണ് ലോകമാധ്യങ്ങള്‍ ആഘോഷിക്കുന്നത്. കഴിഞ്ഞമാസമാണ് രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഗജുന ഗ്രാമത്തില്‍ വിവാഹങ്ങള്‍ നടന്നത്. ഫെബ്രുവരി 25ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പൊലീസ് അറിയുമെന്ന ആശങ്കയില്‍ ഒരു കുഞ്ഞിന്റെ അച്ഛന്‍ വിവാഹം രണ്ടുദിവസം മുന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 23നാണ് നാല് വിവാഹങ്ങളും നടന്നത്.

 

എന്നാല്‍, വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഗ്രാമീണനായി നടിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇദ്ദേഹം നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കപ്പെട്ട ഒരു കുട്ടിയുടെ പിതാവ് ഒരുവര്‍ഷം മുമ്പ് മരിച്ചതാണ്.ആ കുടുംബത്തില്‍നിന്ന് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുഞ്ഞുങ്ങളെ അതേ പ്രായത്തിലുള്ള ആണ്‍കുട്ടികളെക്കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്. എന്നാല്‍, ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാല്‍ ഇതംഗീകരിക്കാനാവില്ലെന്ന് വിവാഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഋതുമതിയാകുന്നതുവരെ ഈ പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലാണ് കഴിയുക.

കുട്ടികളുടെ വിവാഹം റദ്ദാക്കുന്നതിനായി ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയായ കൃതി ഭാരതി മുന്നോട്ടുവന്നിട്ടുണ്ട്. രക്ഷിതാക്കള്‍ക്കെതിരെ കേസ്സെടുക്കുന്നതോടെ പൊലീസിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. എന്നാല്‍, ഈ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും വിവാഹം റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

Top