ഇനി കോപ്പയില്‍ കളി നിറയും: മെസിക്കു തെളിയിക്കാന്‍ ഏറെ; നഷ്‌ടപ്പെടാനൊന്നുമില്ലാതെ ചിലി

messaഈ മെസിക്കിത്‌ എന്തു പറ്റി? ബാഴ്സയുടെ പുല്‍മൈതാനത്ത്‌ തീപ്പൊരിചിതറിച്ച ശേഷം, അര്‍ജന്റീനയുടെ നീലക്കുപ്പായത്തിലെത്തുമ്പോള്‍ എന്നും ലിയണല്‍ ആന്‍ഡ്രസ്‌ മെസി ക്യൂടിസിനി എന്ന 1.70 മീറ്റര്‍ ഉയരക്കാരനു കേള്‍ക്കേണ്ടി വരുന്ന ചോദ്യമായിരുന്നു ഇത്‌. പരഗ്വായ്ക്കെതിരെ സെമിയില്‍ അഞ്ചു ഗോളിനു വഴിയൊരുക്കി മെസി ആ ചോദ്യമെയ്യുന്നവര്‍ക്കു നേരെ പന്തടിച്ചു വിട്ടു. പക്ഷേ, പോര ചോദ്യങ്ങളെറിഞ്ഞു തന്നെ കുടുക്കാനെത്തുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ആ സെമി വിജയം മാത്രം പോരാ മെസിക്ക്‌ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന മാത്രമേ ഉണ്ടാകാവൂ. അതില്‍ കുറഞ്ഞ ഒരു അവസരവും ചിലിക്കെതിരെ ചലിക്കാനിറങ്ങുമ്പോള്‍ മെസിക്കും സംഘത്തിനും പറയാനില്ല.

ഇരുപതു വര്‍ഷത്തെ കിരീട വരള്‍ച്ചയുടെ കണക്കുണ്ട്‌ അര്‍ജന്റീനയ്ക്കു കോപ്പയുടെ ഫൈനലില്‍ കളിക്കാനിറങ്ങുമ്പോള്‍ ചൂണ്ടിക്കാട്ടാന്‍. ലോകം കണ്ണു വച്ച മാന്ത്രികകാലുകളും കൈകളുമായി കളിക്കാനിറങ്ങിയ മറഡോണ എന്ന മാന്ത്രികന്‍ കൈയ്യിലാക്കി നല്‍കിയ ലോകകപ്പ്‌. ഇതിനു ശേഷം അര്‍ജന്റീന കാത്തിരിക്കുന്ന ഇരുപതാം വര്‍ഷത്തിലേക്കാണ്‌ കിരീടമില്ലാതെ കടന്നു വന്നത്‌. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മെസി എന്ന മാന്ത്രികന്റെ മാത്രം കാലിലേറി കടന്നു വന്ന അര്‍ജന്റീനയ്ക്കു വിജയിക്കാനാവാതെ പോയത്‌ ടീം എന്ന നിലയില്‍ സെറ്റാകാനാവാതെ പോയതോടെയാണ്‌. എന്നാല്‍, ഇത്തവണ സെമി ഫൈനലോടെ ആ പാപക്കറയെല്ലാം അര്‍ജന്റീന കഴുകിക്കളഞ്ഞിരിക്കുന്നു. ലോകകപ്പിലെ കണ്ണീരോര്‍മ മായ്ക്കാന്‍ മെസിക്കു വേണം ഈ കപ്പ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിലിക്കു പറയാന്‍ നാലു റണ്ണേഴ്സ്‌ അപ്പിന്റെ ചരിത്രമുണ്ട്‌. ലോകത്തിനു മുന്നില്‍ കുനിഞ്ഞ ശിരസോടെ കോപ്പാ അമേരിക്കയില്‍ നിന്നു ചിലി മടങ്ങിയത്‌ നാലു തവണമായിരുന്നു. ആദ്യ തവണ അര്‍ജന്റീനയാണ്‌ ആ ചരിത്ര ഓട്ടത്തിനു വിലങ്ങിട്ടത്‌. ഇതേ അര്‍ജന്റീനയെ തന്നെ ഇത്തവണ മുന്നില്‍ കിട്ടിരിക്കുന്നു. പക്ഷേ, പഴയ അര്‍ജന്റീനയല്ല ഇപ്പോള്‍. മെസി പ്ലേമേക്കറുടെ റോളിലേക്കു മാറിയിരിക്കുന്നു. ഇനി പോരാട്ടം ഫൈനലില്‍ കാണാം.

Top