ഭയാനകമായ യുദ്ധം ഉടൻ വരുന്നു.. കിം ജോങ് ഉന്‍ നേരിടേണ്ടത് ചൈനയെ! യുദ്ധത്തിന് കരുതിയിരിക്കാൻ ചൈനീസ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ്

ബെയ്ജിംഗ് :മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കം ഇടുന്നത് അമേരിക്കയായിരിക്കില്ല. ചൈന യായിരിക്കും ഉത്തര കൊറിയക്ക് എതിരെ യുദ്ധം നയിക്കുന്നത് .  ആണവ ശക്തി കേന്ദ്രമായ ഉത്തര കൊറിയയുടെ മേല്‍ ഏത് നിമിഷവും യുദ്ധം നടത്താന്‍ സജ്ജമായിരിക്കാന്‍ ചൈനയ്ക്ക് ദേശീയ സുരക്ഷാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.ഉത്തര കൊറിയയുമായി യുദ്ധം നടത്താന്‍ ചൈന ഒരുങ്ങിയിരിക്കണമെന്ന് ബെയ്ജിംഗില്‍ നടന്ന കോണ്‍ഫറന്‍സിലാണ് രാജ്യത്തെ മുതിര്‍ന്ന ദേശീയ സുരക്ഷാ വിദഗ്ദ്ധര്‍ അറിയിച്ചത്.

ഇതോടെ ഉത്തര കൊറിയയുമായി നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അമേരിക്കയെ മറികടന്ന് ചൈനയും കിം ജോങ് ഉന്നിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ ദശാബ്ദത്തില്‍ നടന്നതിനേക്കാള്‍ ഭയാനകമായ യുദ്ധമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും , ഉത്തര കൊറിയ ഒരു ടൈം ബോംബാണെന്നും , ആ ബോബ് മൂലം ഉണ്ടാകുന്ന സ്‌ഫോടനത്തെ തടയാന്‍ നമ്മുക്ക് കഴിയണമെന്നും റെന്‍മിന്‍ യൂണിവേഴ്‌സിറ്റിയിലെ അമേരിക്കന്‍ സ്റ്റഡീസ് ഡയറക്ടര്‍ ഷി യിന്‍ഹോങ് പറഞ്ഞു.trump-kim-jpg-image-784-410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതിന് കഴിഞ്ഞില്ലെങ്കില്‍ അതിഭീകരമായ നാശം സൃഷ്ടിക്കുന്നതിന് കരണക്കാരായവരെ ഇല്ലാതാക്കാന്‍ ഒരു ദിവസം വരുമെന്നും അതിനായി കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത പരിശീലനം നടത്തുകയും , പ്രതിരോധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു തരത്തില്‍ അപകടകരമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട് അതിനാല്‍ യുദ്ധം മാര്‍ച്ചില്‍ തുടങ്ങാന്‍ സാധ്യതയുണ്ടെന്നും നാന്‍ജിംഗ് മിലിട്ടറി മേഖലയുടെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡറായ വാങ് ഹോങ്ഗാംഗ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.

പ്യോങ്യാങും ലോകനേതാക്കളും തമ്മില്‍ ആണവ പരിപാടിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് അധികൃതര്‍ ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നയതന്ത്രപരമായ ഈ പരിശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍, ചൈനയിലെ പ്രാദേശിക നേതൃത്വങ്ങള്‍ ഉത്തര കൊറിയയുമായി പോരാടാന്‍ തയ്യാറെടുക്കുകയായിരുന്നു.ഈ തയ്യാറെടുപ്പിനെ സംബന്ധിച്ച് കഴിഞ്ഞ മാസം ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയുടെ വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ ദിനപ്പത്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ലേഖനം പുറത്തിറക്കിയിരുന്നു.

ഉത്തര കൊറിയയുടെ സഖ്യകക്ഷിയായ ചൈന ഏറ്റവും വലിയ വാണിജ്യ പങ്കാളിയും , ഭക്ഷണത്തിന്റെ പ്രധാന ഉറവിടവുമാണ്.ലോകരാജ്യങ്ങളില്‍ നിന്ന് നിരന്തരം ശക്തമായ സമ്മര്‍ദമാണ് കിം ജോങ് ഉന്‍ നേരിടുന്നത്. ഉത്തര കൊറിയയുമായി ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്താതെ ഉടമ്പടികള്‍ വെച്ചുള്ള ചര്‍ച്ച നടത്തില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.

ഏകാധിപതി കിം ജോങ് ഉന്‍ വെല്ലുവിളിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലിലാണ് പതിച്ചത്.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ എതിര്‍ക്കുന്ന ലോക രാജ്യങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായിരുന്നു ഈ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം.

ഈ പരീക്ഷണത്തെ തുടര്‍ന്നാണ് അമേരിക്കയും , ദക്ഷിണ കൊറിയയും പ്രതിരോധം ശക്തമാക്കിയതും , ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കിം ജോങ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും.

Top