ബീജിംഗ്: ചൈനയിലെ പല ശീലങ്ങളും നമുക്ക് കൗതുകമാണ് ഭക്ഷണമായാലും ജീവിത രീതികളായാലും. ചൈനീസ് ഭക്ഷണം തന്നെ വെറ്റൈറ്റിയാണ് എന്നാല്‍ ഭക്ഷണം വിളമ്പുന്ന പാത്രം സ്ത്രീ ശരീരമായാലോ…?അങ്ങിനെയും സംഭവിക്കുന്നു..നഗ്നമായ സ്തീ ശരിരത്തില്‍ ഭക്ഷണം വിളമ്പിയാണ് ചൈനയിലെ ഒരു ബാര്‍ ഹോട്ടല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലെ ഒരു ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നു സുന്ദരി സാഹസം ചെയ്തത്. ബാറിന്റെ ഉദ്ഘാടന സ്പെഷലായ ഭക്ഷ്യമേളയിലാണ് രുചികരമായ ചൈനീസ് വിഭവങ്ങള്‍ ടൂ പീസ് ധരിച്ച് കിടന്ന മോഡലിന്റെ ശരീരത്തില്‍ വിളമ്പിയത്.
ബാറിലേക്ക് എത്തുന്നവരുടെ മുന്നില്‍ ബിക്കിനി അണിഞ്ഞ മോഡല്‍ നീണ്ടുനിവര്‍ന്നു കിടക്കും. തുടര്‍ന്ന് അവരുടെ കാല്‍പ്പാദം മുതല്‍ കണ്ണിന് മുകളില്‍ വരെ ചൈനീസ് വിഭവങ്ങള്‍ വിളമ്പും. മോഡലിന്റെ അടിവസ്ത്രത്തില്‍ വരെ ഭക്ഷണം വിളമ്പിയിരുന്നു. ഇത് രുചികരമായി സന്ദര്‍ശകര്‍ കഴിക്കുകയും ചെയ്തു. സുഷി എന്ന ചൈനീസ് വിഭവമാണ് സന്ദര്‍ശകര്‍ക്കായി വിളമ്പിയത്. ചൈനയില്‍ ഇത് ആദ്യമായല്ല സ്ത്രീ ശരീരം ഭക്ഷണ പാത്രമാക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഒരു വാഹനക്കമ്പനിയുടെ പരിപാടിയിലും സ്ത്രീ ശരീരത്തില്‍ ഭക്ഷണം വിളമ്പിയിരുന്നു. അര്‍ദ്ധ നഗ്നകളായ മോഡലുകള്‍ ഷോറൂമിലെ വാഹനത്തില്‍ കിടന്നു കൊണ്ടായിരുന്നു ഭക്ഷണ വിതരണം. സ്ത്രീകളുടെ നഗ്ന ശരീരത്തില്‍ ഭക്ഷണം വിളമ്പുന്ന പതിവ് ജപ്പാനില്‍ നിന്ന് എത്തിയതാണ്. ന്യോതിയാമോറി എന്നാണ് ജപ്പാന്‍കാരുടെ ഈ ആചാരത്തിന്റെ പേര്. സ്ത്രീകളുടെ നഗ്ന ശരീരത്തിലും സ്ത്രീ ശരീരത്തിന് തുല്യമായ പ്രതിമകളിലും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ തന്നെ ജപ്പാനിലുണ്ട്. എന്നാല്‍ ചൈനയില്‍ ഇത്തരം രീതികള്‍ ആദ്യമായാണ്..ഇനി എവിടെയൊക്കെ ഇത് ആവര്ത്തിക്കുംമെന്ന് കാത്തിരുന്ന് കാണാം….