ചിന്ത ജെറോമിന്റെ ഡോക്ട്രേറ്റില്‍ വിവാദം; ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്നയാള്‍ക്ക് എങ്ങനെ ജെആര്‍എഫ് കിട്ടി?.. ആരോപണങ്ങള്‍ പൊളിഞ്ഞു!

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഡോക്ട്രേറ്റുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. മുഴുവന്‍ സമയ പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയൊന്നും ചെയ്യരുതെന്ന യുജിസി നിബന്ധന നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെയാണ് ഡോക്ട്രേറ്റ് നേടിയതെന്നാണ് ചോദ്യം. ഒപ്പം ജെആര്‍എഫ് കൈപ്പറ്റുന്നയാള്‍ വരുമാനമുള്ള മറ്റൊരു ജോലിയും ചെയ്യരുതെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുനല്‍കുകയും വേണം. അങ്ങനെയെങ്കില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന ചിന്ത ജെആര്‍എഫിന് യോഗ്യ അല്ലയെന്നും വാദം ഉണ്ട്.യുവജന കമ്മീഷന്‍ അധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവും ആയ ചിന്ത ജോറോമിന് കഴിഞ്ഞ ദിവസം ആയിരുന്നു ഗവേഷണ ബിരുദം ലഭിച്ചത്. ഇത് സംബന്ധിച്ച് ചിന്ത തന്നെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

അതിന് പിറകെ ചിന്തയ്‌ക്കെതിരെ ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ വേതനം കൈപ്പറ്റുമ്പോള്‍ തന്നെ ജെആര്‍എഫ് സ്‌കോളര്‍ഷിപ്പും ചിന്ത കൈപ്പറ്റി എന്നായിരുന്നു ആക്ഷേപം. ഇത് നിയമവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖയും പുറത്ത് വന്നുകഴിഞ്ഞു.യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കെ ഗവേഷണം നടത്തി പിഎച്ച്ഡി സ്വന്തമാക്കിയതില്‍ വലിയ പ്രശ്‌നങ്ങളുണ്ട് എന്നാണ് ആക്ഷേപം. ഒന്നല്ല, പല കാരണങ്ങളാണ് ഇതില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നിപ്പിക്കുന്ന ഈ ആരോപണങ്ങള്‍ ഏറെ പ്രചരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടായാലും ചിന്ത ജെറോം നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതേസമയം യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷം ചിന്ത ജെറോം പിഎച്ച്ഡി പാര്‍ട്ട് ടൈം ആക്കുകയും ജെആര്‍എഫോ, എസ്ആര്‍എഫോ ക്ലെയിം ചെയ്തിട്ടില്ലെന്നും മറുവാദം ഉണ്ട്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. യു.ജി.സിയുടെ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആര്‍.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

ആരോപണത്തിനാസ്പദമായ കുറിപ്പ്- അപ്പോ ഒരു പ്രശ്‌നങ്ങമുണ്ടല്ലോ മിസ്. ചിന്താ ജെറോം. പി എച്ച് ഡിയ്ക്ക് ജെ ആര്‍ എഫ് ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കള്‍ പറയുന്നത്. യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അഥവാ ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റ് കൈപ്പറ്റുമ്പോള്‍ ‘വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല’ എന്നൊരു സത്യവാങ്ങ്മൂലം താങ്കള്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കള്‍ നിയമപ്രകാരം ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്മൂലം ലംഘിച്ചിട്ടുണ്ട്.

മറ്റൊന്ന് ഫുള്‍ടൈം പി എച്ച് ഡി എടുക്കുന്ന ആള്‍ മറ്റ് ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. താങ്കള്‍ ഫുള്‍ടൈം പി എച്ച് ഡി എടുത്തു എന്നാണു വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. പാര്‍ട്ട് ടൈം പി എച്ച് ഡിയ്ക്ക് ജെ ആര്‍ എഫ് ലഭിയ്ക്കുകയുമില്ല. രണ്ടായാലും താങ്കള്‍ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്. ഒന്നുകില്‍ താങ്കള്‍ ജോലികള്‍ ഒന്നും ചെയ്തിരുന്നില്ല/ ശമ്പളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച പി എച്ച് ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസര്‍വ്വകാലാശാലയില്‍ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പി എച്ച് ഡി പാര്‍ട്ട് ടൈം ആക്കിയെന്നും ജെ ആര്‍ എഫ് നേടിയിരുന്നില്ല എന്നും തെളിയിയ്ക്കണം. ഇതൊന്നുമല്ലെങ്കില്‍ താങ്കളെ സ്‌പെഷ്യല്‍ സ്റ്റുഡന്റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങള്‍ മുഴുവന്‍ ഇളവ് ചെയ്തു എന്ന് കരുതണം. പ്രോട്ടോക്കോള്‍ തെറ്റിച്ച് കോവിഡ് വാക്‌സിനെടുത്തതുപോലെ നിസ്സാരപ്രശ്‌നമല്ല മാഡാം. വിശദീകരിച്ചേ മതിയാവൂ

മുഴുവന്‍ സമയ പിഎച്ച്ഡി ചെയ്യുന്ന ആള്‍ മറ്റ് ജോലികള്‍ ഒന്നും ചെയ്യരുത് എന്നാണ് യുജിസിയുടെ ചട്ടം. അങ്ങനെയെങ്കില്‍ ചിന്ത ജെറോം യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കെ എങ്ങനെ ഗവേഷണം നടത്തി എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം. ഇനി പാര്‍ട്ട് ടൈം ഗവേഷക ആണെങ്കില്‍ എങ്ങനെ ജെആര്‍എഫ് ലഭിക്കുമെന്നും ചോദ്യമുണ്ട്. അതിനുള്ള ഉത്തരം പിറകേ വരുന്നുണ്ട്. ജെആര്‍എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്) സ്റ്റൈപ്പൻഡ് കൈപ്പറ്റുന്ന ആള്‍ മറ്റ് വരുമാനങ്ങളൊന്നും കൈപ്പറ്റരുത് എന്നും ചട്ടമുണ്ട്. വരുമാനമുള്ള മറ്റ് ജോലികളൊന്നുമില്ലെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം. അങ്ങനെയെങ്കില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലുള്ള വലിയ ശമ്പളത്തിനൊപ്പം ജെആര്‍എഫ് സ്‌കോളര്‍ഷിപ്പിന്റെ പതിനായിരങ്ങള്‍ കൂടി തട്ടിയെടുത്തില്ലേ എന്നാണ് മറ്റൊരു ആക്ഷേപം. എന്നാല്‍ ഈ ആക്ഷേപങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ചിന്ത ജെറോം അവിഹിതമായി സ്‌കോളര്‍ഷിപ്പ് തുക നേടുകയോ, ചട്ട വിരുദ്ധമായി ഗവേഷണം നടത്തുകയോ ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ കുറിച്ച് ധാരണയില്ലാതെ പോയതാണ് പ്രശ്‌നമായത്.

2011 ല്‍ ആണ് ചിന്താ ജെറോം കേരള സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പിഎച്ച്ഡിയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് 2014 ല്‍ ആണ് ചിന്തയ്ക്ക് ജെആര്‍എഫ് ലഭിക്കുന്നത്. ജെആര്‍എഫ് ലഭിച്ചപ്പോള്‍ നേരത്തേ ചെയ്ത രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് ജെആർഎഫിന്റെ ഫെല്ലോഷിപ്പ് തുക കൈപ്പറ്റിയായിരുന്നു ഗവേഷണം തുടർന്നത്. അടുത്ത സംശയത്തിനും മറുപടിയുണ്ട്. ജെആര്‍എഫിന്റെ അടിസ്ഥാനത്തില്‍ ഗവേഷണം തുടരുന്നതിനിടെ ആണ് 2016 ല്‍ ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കുന്നത്. ഈ ഘട്ടത്തില്‍ ജെആര്‍എഫ് സ്‌കോളര്‍ഷിപ്പ് അവര്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഫുള്‍ ടൈം രജിസ്‌ട്രേഷന്‍ എന്നത് പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ ആക്കിമാറ്റാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ചിന്ത ജെറോമിന്റെ അപേക്ഷ കേരള സര്‍വ്വകലാശാല അംഗീകരിച്ചു.

2016 ഒക്ടോബര്‍ മാസം മുതല്‍ ജെആര്‍എഫ് രജിസ്‌ട്രേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ചുരുക്കിപ്പറഞ്ഞാല്‍, യുവജന കമ്മീഷന്‍ അധ്യക്ഷയായതുമുതല്‍ ചിന്ത ജെറോം ജെആര്‍എഫ് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയിട്ടില്ല. ഫെല്ലോഷിപ്പ് തുകയിൽ അഞ്ച് മാസത്തെ കുടിശ്ശിക അവർക്ക് കിട്ടാനും ഉണ്ട്. മാത്രമല്ല, ചിന്തയുടെ അപേക്ഷ പരിഗണിച്ച സര്‍വ്വകലാശാല, ഫുള്‍ടൈം രജിസ്‌ട്രേഷന്‍ പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ ആക്കി മാറ്റുകയും ചെയ്തു. ചിന്ത ജെറോമിന് പിഎച്ച്ഡി ലഭിച്ചു എന്ന വാര്‍ത്തയെ തന്നെ പരിഹസിച്ചുകൊണ്ടായിരുന്നു പലരും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നത്. സര്‍ക്കാരിലെ സ്വാധീനം കൊണ്ട് സംഘടിപ്പിച്ചതാണെന്ന മട്ടിലുള്ള പരിഹാസങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ജെആര്‍എഫോടെ ഗവേഷണം നടത്തുക എന്നത് ഏറെ മികവുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണെന്ന് ഈ മേഖലയുമായി ബന്ധമുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

Top