ജിമ്മിക്കിയിൽ ചിന്താ ജെറോമിന് എട്ടിന്റെ പണി..ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച് ചിന്താ ജെറോമിന് ഷാൻറെഹ്മാന്റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴയും

കൊച്ചി:ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ.സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേർഴ്‌സനും ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗവുമായ ചിന്ത ജെറോം കഴിഞ്ഞ ദിവസം ആണ് മോഹൻലാലിന്റെ ഓണം റിലീസ് ആയി എത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം ജിമിക്കി കമലിനെ കളിയാക്കി ഒരു വേദിയിൽ പ്രസംഗം നടത്തിയത്.മോഹൻലാലിനെയും മോഹൻലാൽ ചിത്രങ്ങളെയും പലതവണ വിമര്ശിച്ചിട്ടുള്ള ചിന്തക്ക് ഇത്തവണ സോഷ്യൽ മീഡിയയിൽ നിന്നും മികച്ച തർപ്പൻ ട്രോളുകൾ ആണ് ലഭിക്കുന്നത്.chiintha jerom trol

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നാണ് പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മൾ ചർച്ചക്ക് വിധേയമാക്കണമെന്നും ചിന്ത പറഞ്ഞു. ഷാൻ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉൾപ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമർശിച്ച്. എന്നാല്‍ ട്രോളര്‍മാര്‍ ചിന്തയുടെ പ്രസംഗം ഏറ്റെടുത്ത് തലങ്ങും വിലങ്ങും ട്രോളി. ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളും ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തി.Chintha Jerome

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്. “ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾഉത്തരം പറയേണ്ടി വന്നേനെ…!” മുരളി ഗോപി പറഞ്ഞു.ഡി.ഐ എഫ് ഐ നേതാവ് ചിന്ത ജെറോമിന്റെ മതേതര ചിന്തയെ പൊളിച്ചടുക്കി മുൻപ് ട്രോളുകളും വിമര്ശനങ്ങളും ഉയർന്നിരുന്നു .ജാതി-മത വേർതിരിവിനെതിരെ വേദികളിലെല്ലാം പ്രസംഗിച്ചിട്ടുള്ള ചിന്തയുടെ വിവാഹ പരസ്യമാകട്ടെ ജാതി പറഞ്ഞുകൊണ്ടായിരുന്നു . ചവറ മാട്രിമൊണി ഡോട്ട് കോമിൽ ചിന്തയുടെ വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് വിമര്ശനം ഇതിനുമുൻപ് സോഷ്യൽ മീഡി കൊണ്ടാടിയത് .വിവാഹപരസ്യം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ സൈറ്റിൽ നിന്നും പിൻവലിച്ചിരുന്നു . ചിന്തയുടെ പേരിൽ മറ്റാരെങ്കിലും ഇട്ടതാകാം പരസ്യമെന്ന് ചിന്ത ജെറോമിനെ അനുകൂലിക്കുന്നവർ വാദിച്ചതെങ്കിലും അപേക്ഷകനെയും അവരുടെ രക്ഷിതാക്കളെയും വിളിച്ച് ഉറപ്പുവരുത്തിയിട്ടു മത്രമാണ് മാട്രിമൊണി സൈറ്റിൽ പരസ്യം പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന കാര്യം മറുപക്ഷവും ഉന്നയിക്കുന്നു.

‘ചിന്ത’കളിൽ പോലും മതം പാടില്ല. ജാതി ‘ചിന്ത’ തീരെ പാടില്ല. പുരോഗമന ഇടത് ചിന്തകർക്ക് പ്രത്യേകിച്ചും. ഇങ്ങനെയൊക്കെ സ്റ്റഡിക്ലാസുകളിൽ ക്ലാസെടുക്കും, പ്രസംഗിക്കും, ലേഖനമെഴുതും പക്ഷേ ഉന്നത ‘ചിന്ത’യുള്ള നമ്മളെ പോലുള്ളവർക്ക് ഇതൊന്നും ബാധകമല്ല. സഭയും, ഇടവകയും നോക്കാതെയെങ്ങാനും കെട്ടിയാൽ പിന്നെ പറയാനുണ്ടോ. രക്ത ശുദ്ധിയിൽ കലർപ്പുണ്ടാകും. അത് ഉണ്ടാകാൻ പാടില്ല. മക്കളും കൊച്ചു മക്കളും വരെ കൊടി വെച്ച കാറിൽ പോകാനുള്ളതാണ്. അപ്പോ പിന്നെ ഇപ്പോൾ ചില ത്യാഗങ്ങൾ ഒക്കെ സഹിക്കേണ്ടേ. അതുകൊണ്ടാണ് ചാവറ അച്ഛന്‍റെ തന്നെ അനുഗ്രഹം തേടി കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്. അല്ലാതെ നിങ്ങൾ ഉദ്ദ്യേശിക്കുന്ന പോലെയല്ല…അപ്പോൾ ജാതി ചിന്തകൾ തുലയട്ടെ, ജാതിക്കോമരങ്ങൾ തുലയട്ടെ, വിപ്ലവം ജയിക്കട്ടെ….എന്നിങ്ങനെ ട്രോൾ മഴ ഒഴുകിയിരുന്നു .ഇതിനെത്തുടർന്ന് ചിന്ത ജെറോമിന് കെ.എസ്.യു നേതാവിന്റെ വിവാഹാഭ്യർത്ഥനയും വന്നിരുന്നു.. കെ.എസ്.യുവിന്റെ പത്തനംതിട്ടാ ജില്ലാ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോയും യോഗ്യതകളും നിരത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നത്.താൻ മതേതരവാദിയാണെന്നും തന്റെ വിവാഹം വിമർശകർക്കുള്ള മറുപടിയായിരിക്കുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് കെ.എസ്.യു നേതാവ് വിവാഹാഭ്യർത്ഥനയുമായി രംഗത്തെത്തിയതും ട്രോൾ മഴ ഉണ്ടായതും .

Top