ചിന്തയെ തളർത്താമെന്നും തകർക്കാമെന്നും ആരും കരുതണ്ട, ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില പിഴവുകൾ വന്നേക്കും; ചിന്തയ്ക്ക് പിന്തുണയുമായി ഇ.പി. ജയരാജൻ

തിരുവനന്തപുരം: യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് പൂർണ പിന്തുണയുമായി എൽ.ഡി.എഫ്. ഇ.പി. ജയരാജൻ.

തെറ്റുകൾ വന്നുചേരാത്തവരില്ല. ഒരുപാട് ശരികൾ ചെയ്യുന്നതിനിടെ അറിയാതെ ചില പിഴവുകൾ വന്നു ചേരാം. അതു മനുഷ്യ സഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും തെറ്റുപറ്റാത്തവരായി ആരെങ്കിലുമുണ്ടോ ? എന്നു അദ്ദേഹം ചോദിച്ചു. വളർന്നു വരുന്ന യുവ നേതാവിനെ മന:പ്പൂർവ്വം തളർത്താമെന്നും തകർക്കാമെന്നും ആരും കരുതണ്ട. ചില സ്ഥാപിത ലക്ഷ്യങ്ങൾ മുൻ നിർത്തി ചിന്തയെ ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവജന കമ്മിഷൻ ചെയർ പേഴ്സന്റെ ശമ്പളവും ആനുകൂല്യവും തീരുമാനിക്കുന്നത് ചിന്തയല്ല. അതു സർക്കാരിന്റെ പൊതു നയമാണ്. ചിന്തയുടെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് അവർ നടത്തുന്ന ഇടപെടലിൽ അസഹിഷ്ണുതരായ ആളുകൾ ചിന്തയെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top