തെരുവുനായ മുക്ത ഇന്ത്യക്ക് വേണ്ടി ഡല്‍ഹിയില്‍ ചിറ്റിലപ്പിള്ളിയുടെ സത്യാഗ്രഹം

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇന്ന് ഡല്‍ഹിയില്‍ സത്യാഗ്രഹമിരിക്കും. പേ വിഷമരുന്ന്, തെരുവുനായ മുക്ത ഇന്ത്യ എന്നീ ആവശ്യങ്ങളുന്നനയിച്ച് ഡല്‍ഹി ജന്തര്‍മന്തറിലാണ് ഏകദിന സത്യാഗ്രഹം.

ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തെരുവുനായ ശല്യം ഇന്ത്യയിലെ ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്നാണ് ആരോപണം. റാബീസ് ഫ്രീ, സ്‌ട്രേ ഡോഗ് ഫ്രീ ഇന്ത്യ എന്ന വിഷയങ്ങള്‍ ഉന്നയിച്ച് വിഷയത്തില്‍ ദേശീയ ശ്രദ്ധ നേടിയെടുക്കാനാണ് ചിറ്റിലപ്പിള്ളിയുടെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top