തിരുവനന്തപുരം:നിങ്ങള്‍ എന്റെ ആലയത്തെ കച്ചവടക്കാരുടെ താവളമാക്കി…?സമൂഹത്തിന് നല്ലമാതൃക കാട്ടിക്കൊടുക്കേണ്ട ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ കച്ചവട താല്‍പര്യത്തോടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി .ക്രിസ്‌ത്യന്‍ മാനേജ്മെന്റ് നിയന്ത്രിക്കുന്ന മെഡിക്കല്‍ കോളേജുകളിലാണ് ഇരട്ടിയിലധികം ഫീസ് വര്‍ദ്ധിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി നല്‍കീയിരിക്കുന്നത് .ക്രിസ്ത്യന്‍ ലേബലില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫീസ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത് . ക്ലിനിക്കല്‍ പി.ജി കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി ഉയര്‍ത്തി. മാനേജ്മെന്റ് സീറ്റുകളില്‍ 14 ലക്ഷം രൂപയായിരുന്ന ഫീസ് 17.5 ലക്ഷം രൂപയിലേക്കാണ് ഉയര്‍ത്തിയത്.
ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജുകളിലാണ് പുതിയ ഫീസ് സമ്പ്രദായം നടപ്പിലാക്കുക. നോണ്‍ ക്ലിനിക്കല്‍ പി.ജി ഡിപ്ലോമ കോഴ്സുകളില്‍ മാനേജ്മെന്റ് സീറ്റുകളില്‍ ആറരലക്ഷവും മെറിറ്റ് സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് എട്ടര ലക്ഷമായി ഏകീകരിച്ചു.എന്‍.ആര്‍.ഐ സീറ്റുകളില്‍ ക്ലിനിക്കല്‍ കോഴ്സുകള്‍ക്ക് 35 ലക്ഷം തന്നെയായിരിക്കും ഫീസ്. പി.ജി സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ ഫീസ് 15.5 ലക്ഷവും പി.ജി ഡിപ്ലോമ ക്ലിനിക്കല്‍ ഫീസ് 10.5 ലക്ഷം രൂപയുമാക്കാന്‍ സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
അതേസമയം, പി.ജി മെഡിക്കല്‍ (ഡിഗ്രി, ഡിപ്ലോമ) കോഴ്സുകളിലേക്ക് സ്വാശ്രയ കോളേജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും സര്‍ക്കാര്‍, മാനേജ്മെന്റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിന് വെള്ളിയാഴ്ച മുതല്‍ ഓപ്ഷന്‍ നല്‍കാം. നിലവിലെ ഓപ്ഷനുകള്‍ നിലനിറുത്താന്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകളിലെ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ വ്വ്വ്.കീ.കെരല.ഗൊവ്.ഇന്‍ വെബ്സൈറ്റില്‍ ഈ വിവരം രേഖപ്പെടുതത്തിയ ശേഷമാണ് ഓപ്ഷന്‍ നല്‍കേണ്ടത്.
കമ്മ്യൂണിറ്റി ക്വോട്ടയിലേക്കുള്ള അപേക്ഷകര്‍ വെബ്സൈറ്റില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള പ്രൊഫോര്‍മ ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
സ്വാശ്രയ കോളേജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും എന്‍.ആര്‍.ഐ ക്വോട്ടയിലേക്കുള്ള അപേക്ഷകരും രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. എന്‍.ആര്‍.ഐ, കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ അപേക്ഷിച്ചവരുടെ അസല്‍ രേഖകള്‍ 22ന് തിരുവനന്തപുരത്ത് സൂക്ഷ്&സ്വ്ഞ്;മപരിശോധന നടത്തും. ഇതിനുള്ള സ്ഥലവും സമയവും പിന്നീട് അറിയിക്കും. പരിശോധനയ്ക്ക് അപേക്ഷകര്‍ നേരിട്ട് ഹാജരാവണം. മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശപ്രകാരം 22ന് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തും.
നീറ്റ് യോഗ്യത നേടിയവരും പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച സംസ്ഥാന മെറിറ്റ് ലിസ്റ്രില്‍ ഉള്‍പ്പെടാത്തവര്‍ക്കും വെബ്സൈറ്റില്‍ ഓപ്ഷന്‍ നല്‍കി അലോട്ട്മെന്റില്‍ പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നേറ്റിവിറ്റിയും മറ്ര് യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 22ന് നേരിട്ട് ഹാജരാക്കണം. കോഴ്സുകള്‍, കോളേജുകള്‍, ഫീസ് വിവരങ്ങള്‍ വ്വ്വ്.കീ-കെരല.ഒര്ഗ് വെബ്സൈറ്രില്‍ ലഭ്യമാണെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.