ശബരിമലയില്‍ നവോത്ഥാനം പറഞ്ഞ് വിശ്വാസികളെ ഭീഷണിപ്പെടുത്തിയ സര്‍ക്കാര്‍ ക്രൈസ്തവ സഭാ നേതാക്കന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി: വിശ്വാസികളുടെ സ്വത്ത് അടിച്ചുമാറ്റുന്നതിനെതിരെയുള്ള ചര്‍ച്ച്ആക്ടില്‍ നിന്ന് പിന്മാറുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നവോത്ഥാനം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ സാമ്പത്തീക തട്ടിപ്പുകള്‍ക്ക് വിലങ്ങിടുന്ന ചര്‍്ച്ച് ആക്ട് നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞു. കേരളത്തലെ ക്രൈസ്തവ വിശ്വാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു സഭാസ്വത്തുക്കളുടെ ഉത്തരവാദിത്വം വിശ്വാസികള്‍ക്ക് നല്‍കണമെന്നുള്ളത്. കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും പുരോഗമനപരമായ നിലപാടാണ് ചര്‍ച്ച് ആക്ട്. എന്നാല്‍ ക്രൈസ്തവ മതലമേലധ്യക്ഷന്‍മാരുടെ സ്മ്മര്‍ദ്ദത്തിനും ഭീഷണിക്കും മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി ചര്‍ച്ച് ആക്ടിന്റെ തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെ സ്ത്രീ പ്രവേശനം പുരോഗമനവം വിപ്ലവനിലപാടുമായി ഉയര്‍ത്തിക്കാട്ടിയ മുഖ്യമന്ത്രി ഇതില്‍ പ്രതിഷേധമറിയിച്ച ഹൈന്ദവ വിശ്വാസികളെ വെല്ലുവിളിയ്ക്കുകയായിരുന്നു. നവോത്ഥാനവുംപുരോഗമനവും പറയുന്നതില്‍ ഇടതുമുന്നണികാട്ടുന്ന ഇരട്ടത്താപ്പാണ് ചര്‍ച്ച് ആക്ട് വിഷത്തില്‍ ഉണ്ടായതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ചര്‍ച്ച് ബില്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടാന്‍ ഏഴ്, എട്ട് തീയതികളില്‍ കോട്ടയത്ത് നിശ്ചയിച്ചിരുന്ന നിയമപരിഷ്‌കരണ കമ്മിഷന്‍ സിറ്റിങ് മാറ്റി. കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന കരട് ബില്ലും നീക്കി. ബില്‍ സംബന്ധിച്ച് കമ്മിഷനെ നേരിട്ട് അഭിപ്രായം അറിയിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചതിനാലാണ് ബില്‍ നീക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കമ്മിഷന്‍ അധ്യക്ഷന്റെ അസൗകര്യത്തെത്തുടര്‍ന്നാണ് സിറ്റിങ് മാറ്റിയതെന്നും വിശദീകരിക്കുന്നു. എന്നാല്‍ ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് പിന്മാറാന്‍ കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതില്‍ ജസ്റ്റീസ് കെടി തോമസിന് അതൃപ്തിയും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2006-11ലെ എല്‍.ഡി.എഫ്. സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദ്ദേശം അന്നത്തെ നിയമപരിഷ്‌കാര കമ്മിഷന്‍ ഉന്നയിച്ചിരുന്നു. അന്നും സര്‍ക്കാര്‍ അത് തള്ളി. ഇപ്പോഴും അത്തരമൊരു അജന്‍ഡ സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി സഭാ നേതാക്കളെ അറിയിച്ചു. ബില്‍ കൊണ്ടുവരുന്ന തരത്തില്‍ ഒരു നടപടിയുമുണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ചെന്ന് ചര്‍ച്ചകള്‍ക്കുശേഷം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. ബില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊണ്ടുവന്നതല്ലെന്ന് സഭയ്ക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളെ പിണക്കാതെയുള്ള സര്‍ക്കാര്‍ നടപടി. ചര്‍ച്ച് ആക്ടിനെതിരെ എല്ലാ ക്രൈസ്തവ സഭകളും ഒരുമിച്ചിരുന്നു. പ്രതിഷേധവുമായി തെരുവിലുമെത്തി. ഇതോടെയാണ് ചര്‍ച്ച് ആക്ട് വേണ്ടെന്ന് സര്‍ക്കാര്‍ വച്ചത്.

കെ.സി.ബി.സി. അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മോണ്‍. യൂജിന്‍ എച്ച്.പെരേര, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം, സെക്രട്ടറി ആന്റണി എല്‍.തൊമ്മാന, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ആശങ്ക അറിയിച്ചപ്പോള്‍ തന്നെ ബില്ലില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. നടപടികള്‍ അവസാനിപ്പിക്കാമെന്നും അറിയിച്ചു. ശബരിമല വിഷയത്തില്‍ ഹൈന്ദവ വോട്ടുകള്‍ സര്‍ക്കാരിന് എതിരാകുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈസ്ത സഭകളെ കൂടി പിണക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാരിന് ഉണ്ടാകും. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.

കമ്മിഷന്‍ നേരത്തേ കൊണ്ടുവന്ന രണ്ടുബില്ലുകളും തെളിവെടുപ്പുസമയം മുഴുവന്‍ വെബ്സൈറ്റില്‍ നിലനിര്‍ത്തിയിരുന്നു. കേരള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ബില്‍, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് മതചടങ്ങുകള്‍ നിയന്ത്രിക്കുന്നതിനുള്ള ബില്‍ എന്നിവയാണ് കമ്മിഷന്‍ പരിഗണനയിലുണ്ടായിരുന്നത്. കേരള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ബില്‍ തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇവയും നീക്കംചെയ്യുമെന്ന് കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ സഭയില്‍ വ്യവസ്ഥകളുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ പൂര്‍ണവിശ്വാസത്തില്‍ എടുക്കുന്നു. ബില്ലിനെതിരേ വ്യാഴാഴ്ച കോട്ടയത്തു നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ അറിയിച്ചു.

വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളിസ്വത്തു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനു നിയമ പരിഷ്‌കാര കമ്മിഷന്‍ ബില്‍ തയാറാക്കിയതു സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാക്കളെ അറിയിക്കുകയായിരുന്നു.. കമ്മിഷന്‍ തയാറാക്കിയ ബില്‍ ഒരു തരത്തിലും നടപ്പാക്കില്ലെന്നും വ്യക്തമാക്കി. കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കമ്മിഷന്റേതു മാത്രമാണെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള തുടര്‍ നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി.

ആക്ടിനെതിരെ സിറോ മലബാര്‍ സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെയും ദേവാലയങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. കെസിബിസി ബില്ലിനെതിരെ തയാറാക്കിയ സര്‍ക്കുലര്‍ കുര്‍ബാനമധ്യേ സിറോ മലബാര്‍ പള്ളികളില്‍ വായിച്ചു. കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധ യോഗങ്ങളും ധര്‍ണകളും സംഘടിപ്പിച്ചു. ഓര്‍ത്തഡോക്‌സ് പള്ളികളില്‍ പ്രതിഷേധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വിശ്വാസികളുടെ ഒപ്പുശേഖരണം നടത്തി. അതു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. സി എസ് ഐക്കാരും പ്രതിഷേധത്തിലാണ്. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തില്‍ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലും പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

ചര്‍ച്ച് ബില്‍ നിയമമായാല്‍ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം സര്‍ക്കാരിന്റെ കൈവശമാകുമെന്ന് കെ.സി.ബി.സി. സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു. ബില്ലിനെതിരായ സര്‍ക്കുലര്‍ ഞായറാഴ്ച സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകളിലെ പള്ളികളില്‍ വായിച്ചു. എല്ലാ പള്ളകളിലും ഒരേ സര്‍ക്കുലറാണ് വായിച്ചത്. പ്രത്യക്ഷത്തില്‍ ഉപദ്രവമില്ലാത്തത് എന്നു തോന്നുമെങ്കിലും, പരിണതഫലങ്ങള്‍ അതീവഗുരുതരമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമനിര്‍മ്മാണശ്രമത്തില്‍നിന്ന് നിയമപരിഷ്‌കരണ കമ്മിഷന്‍ പിന്മാറണം. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം ഉണ്ടാക്കി, ക്രൈസ്തവസഭകളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും സഭാസ്വത്തുക്കളിലും സ്ഥാപനങ്ങളിലും വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം ഏര്‍പ്പെടുത്താനുമുള്ള ഗൂഢശ്രമം ഈ ബില്ലിലുണ്ട്. സ്വന്തം സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം സഭകള്‍ക്കുണ്ട്. ദേവസ്വം ബോര്‍ഡ് പോലുള്ള സംവിധാനം ഇവിടെ ആവശ്യമില്ലെന്നും സഭ നേതൃത്വം പറയുന്നു.

ചര്‍ച്ച് ബില്ലിനെതിരേ വിവിധ സഭകള്‍ കരിദിനാചരണം, പ്രതിഷേധം, സര്‍ക്കാരിനു കത്തയയ്ക്കല്‍ എന്നിവയെല്ലാം സംഘടിപ്പിച്ചു. ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ സംയുക്തപ്രക്ഷോഭം തുടങ്ങുമെന്ന് നേരത്തേ സഭകളുടെ സംയുക്തയോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇടയലേഖനത്തിലെ നിര്‍ദ്ദേശാനുസരണം ഞായറാഴ്ച കരട് ബില്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തി. കരട് ബില്ലിനോടൊപ്പം എതിര്‍പ്പ് വന്നേക്കാനിടയുള്ള നിരവധി അനുബന്ധ നിയമങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം ഗൂഢതന്ത്രമാണ്. ക്രിസ്ത്യാനി എന്നതിന് ബില്ല് നല്‍കുന്ന നിര്‍വചനത്തോട് യോജിക്കാനാവില്ല. ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ കവരാനുള്ള ഇടതുപക്ഷ രാഷ്ടീയ തന്ത്രമാണ് ബില്ലില്‍ നിഴലിക്കുന്നത്. ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സഭാനിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഗൂഢശ്രമമാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തിയിരുന്നു

ഇത് അംഗീകരിക്കാനാകില്ലെന്നാണ് സഭകളുടെ നിലപാട്. നിലവിലുള്ള രീതിയില്‍ ഇടവകയിലെ കണക്കുകള്‍ സുതാര്യമായും ചിട്ടയോടും കൂടി രേഖപ്പെടുത്തുകയും ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇടവക പ്രതിനിധി യോഗം, പൊതുയോഗം എന്നിവയുടെ അംഗീകാരത്തോടെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ സിവില്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്യാം. സഭാ നിയമങ്ങളും രാജ്യത്തെ സിവില്‍ നിയമങ്ങളും അനുസരിച്ച് ഭരണം കുറ്റമറ്റ രീതിയിലാണ് -ഇടയലേഖനത്തില്‍ വ്യക്തമാക്കി. ബില്ല് കൊണ്ടുവരുന്നതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന ധാരണ പരത്താന്‍ ചില സഭാവിരുദ്ധ ഗ്രൂപ്പുകളോട് ചേര്‍ന്ന് സര്‍ക്കാരും ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ഇന്‍കം ടാക്‌സ് അടക്കമുള്ള നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരം ഒരു നിയമമില്ല.

Top