പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ

കൊച്ചി: പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക ബാവയുടെ പ്രതികരണം. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാര്‍മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിര്‍ത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതികോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top