എറണാകുളം ‐ അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം.

കൊച്ചി: ഇളവുകൾ അനുവദിച്ചെങ്കിലും എറണാകുളം ‐ അങ്കമാലി അതിരൂപതയ്‌ക്ക്‌ കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

അതിരൂപതയിലെ അധികാരികളുടെ ചർച്ചയിലാണ്‌ തീരുമാനം. കേന്ദ്രസ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സ‍ർക്കാർ അനുമതി നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസസമയം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ പുരോഹിതരുടെ പ്രായപരിധിയിൽ ഇളവുവേണമെന്ന് ക്രൈസ്തവ സഭകൾ. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകും. അതിനിടെ പള്ളി തുറക്കുന്നത് സംബന്ധിച്ച് വിവിധ സഭകളും രൂപതകളും സർക്കുലർ പുറപ്പെടുവിച്ചു.

 

Top