കൊച്ചി:താര സംഘടന അമ്മയുടെ നേതൃത്വ സ്ഥാനത്തേയ്ക്കു പിടിവലി തുടങ്ങി എന്നു റിപ്പോര്‍ട്ട്. നാലു തവണ പ്രസിഡന്റായ സ്ഥിതിക്ക് ഇത്തവണ സ്ഥാനം ഒഴിയും എന്ന് ഇന്നസെന്റ് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അണിയറയില്‍ കരുനീക്കം നടക്കുന്നത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ പിന്തുണച്ച നേതൃത്വത്തിന്റെ നിലപാടില്‍ അന്നേ ഒരു കൂട്ടം താരങ്ങള്‍ അസംതൃപ്തരായിരുന്നു. ഇവരാണു പുതിയ നേതൃത്വം വരണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നു പറയുന്നു. വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ബാലചന്ദ്രമേനോന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മുതൃന്ന താരങ്ങള്‍. എന്നാല്‍ പ്രധിന്ധി ഘട്ടങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച യുവനടന്‍ പൃഥ്വിരാജ് നേതൃത്വത്തിലേയ്ക്കു വരണമെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി.
ഇതിനിടയില്‍ അമ്മയുടെ പ്രധാന ചുമതലക്കാരനായി അറിയപ്പെട്ടിരുന്ന് ഇടവേള ബാബുവിനെ ഇക്കുറി പ്രസിഡന്റാകാന്‍ താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു നീക്കങ്ങള്‍ നടക്കുന്നുണ്ട്. അമ്മയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് അസംതൃപ്തനായ മമ്മൂട്ടിയും സ്ഥാനം ഒഴിയുമെന്നും സൂചനയുണ്ട്. ബാലചന്ദ്രമേനോന്‍ വരുന്നതിനോടു താരങ്ങള്‍ക്ക് ഏകാഭിപ്രായം ഇല്ല. പൃഥ്വീരാജ് മത്സരിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ യുവ താരങ്ങള്‍ സമ്മര്‍ദ്ദം ചൊലുത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും എന്തു വില കൊടുത്തും ഇതിനെ തടയാന്‍ വനിത സംഘടനകള്‍ എത്തും എന്നും അഭിപ്രായമുണ്ട്. ജൂണ്‍ മാസത്തിലാണു തെരഞ്ഞെടുപ്പു നടത്തുക.