കൊച്ചി :ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തി .ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെര്‍ട്ടിഗോ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല.. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാല്‍ മനുഷത്വം മരിക്കുമോ. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാള്‍ക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ? കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയില്‍ പോലീസ് പേര് ചേര്‍ത്ത ആളെ സപ്പോര്‍ട്ട് ചെയ്തതല്ല.. മനുഷ്യത്വം തൊട്ടു തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രം.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ആരോപണവുമുണ്ടായി.