കൂരോപ്പടയ്ക്ക് വീണ്ടും സിവിൽ സർവീസ് റാങ്ക് തിളക്കം ; അഭിമാനമായി ആര്യ ആർ നായർ

പുതുപ്പള്ളി :
സിവിൽ സർവീസ് പരീക്ഷയിൽ കൂരോപ്പട പഞ്ചായത്തിന് റാങ്ക് തിളക്കം സമ്മാനിച്ച് ആര്യ ആർ നായർ. സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം തവണ റാങ്ക് കരസ്ഥമാക്കിയാണ് ആര്യ നാടിന് അഭിമാനമായി മാറുന്നത്. 2019 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മുന്നൂറ്റിയൊന്നാം റാങ്ക് നേടിയ ആര്യാ വീണ്ടും സിവിൽ സർവ്വീസ് പരീക്ഷ എഴുതി നൂറ്റിപ്പതിമൂന്നാം റാങ്ക് കരസ്ഥമാക്കി. ഇന്ത്യൻ പോസ്റ്റൽ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ച ആര്യ ഡൽഹിയിൽ പരിശീലനത്തിലാണ്. ഇതിനിടയിലാണ് മികച്ച റാങ്കിലേക്ക് എത്തുന്നതിന് വേണ്ടി വീണ്ടും പരീക്ഷ എഴുതിയത്. ആര്യയുടെ ഉജ്ജ്വല നേട്ടത്തിൽ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആഹ്ലാദത്തിലാണ്.കൂരോപ്പട അരവിന്ദം വീട്ടിൽ റിട്ട. ജോ. ലേബർ കമ്മീഷണർ ജി. രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക എം.എസ് സുജാതയുടെയും മകളാണ് ആര്യാ. കാനറാ ബാങ്കിൽ ജോലി ചെയ്യുന്ന അരവിന്ദ്. ആർ നായർ സഹോദരനാണ്.

Top