സി.കെ ജാനുവുമായി സുരേന്ദ്രൻ ആദ്യചർച്ച നടത്തിയത് കോട്ടയത്തെ മുതിർന്ന നേതാവിന്റെ വസതിയിൽ ;സുരേന്ദ്രൻ കോട്ടയത്ത് എത്തിയത് പ്രൈവറ്റ് സെക്രട്ടറിയ്‌ക്കൊപ്പം : വെളിപ്പെടുത്തലുമായി പ്രസീത

സ്വന്തം ലേഖകൻ

കോട്ടയം: കെ.സുരേന്ദ്രൻ- സി.കെ ജാനു വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത അഴിക്കോട് രംഗത്ത്. ആദിവാസി നേതാവായ സി.കെ. ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനുള്ള ആദ്യചർച്ച നടന്നത് കോട്ടയത്തെ മുതിർന്ന ബി.ജെ.പി നേതാവിെന്റ വസതിയിൽ വച്ചാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗരഹൃദയത്തിലെ വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12നായിരുന്നു ആദ്യകൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ഈ ചർച്ചയിലാണ് എൻ.ഡി.എയിൽ ചേരാൻ ജാനു 10 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പ്രസീത പറയുന്നു.ചർച്ചയിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ (ജെ.ആർ.പി) രണ്ട് സെക്രട്ടറിമാർ, സി.കെ. ജ്ാനു, കോട്ടയത്തെ നേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നുവെന്നും ജാനു പറയുന്നു.

ആലപ്പുഴയിൽ വച്ച് ചർച്ച നടത്താനായിരുന്നു ആദ്യതീരുമാനം.എന്നാൽ, വിജയയാത്ര കോട്ടയത്ത് എത്തുന്നതിനാൽ ചർച്ച കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വരാനായിരുന്നു ആദ്യനിർദേശം. കോട്ടയത്തെത്തിയപ്പോൾ വീടിെന്റ ലൊക്കേഷൻ അയച്ചുകൊടുത്തു. 11.30നുശേഷം അവിടെയെത്തി. സുരേന്ദ്രൻ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പമാണ് എത്തിയത്. ജാനു വയനാട്ടിൽനിന്ന് ബി.ഡി.ജെ.എസ് നേതാവിനൊപ്പവും. ഒരുമണിക്ക് ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

എന്നാൽ ചർച്ചയിൽ ജാനു 10 കോടിയും സുൽത്താൻബത്തേരി സീറ്റും കാബിനറ്റ് പദവിയും ആവശ്യപ്പെടുകയായിരുന്നു.ബത്തേരി സീറ്റ് തരാം. കാബിനറ്റ് പദവി പറ്റില്ല. മറ്റൊരു പദവി നൽകാമെന്ന ധാരണയിലാണ് ചർച്ച അവസാനിപ്പിച്ചത്.

എന്നാൽ പിന്നീട് തനിക്ക് 30 ലക്ഷത്തിെന്റ സാമ്പത്തിക ബാധ്യതയുണ്ട്. എൽ.ഡി.എഫിൽ ഉള്ള സമയത്ത് പലരിൽനിന്നായി കടം വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാതെ എൻ.ഡി.എയിലേക്ക് വരാൻ കഴിയില്ലെന്ന് ജാനു പറഞ്ഞു.

തൽക്കാലത്തേക്ക് എത്ര വേണം എന്ന് ചോദിച്ചപ്പോൾ പറഞ്ഞ പത്ത് ലക്ഷം തിരുവനന്തപുരത്തുവെച്ച് പണമായിത്തന്നെ കൈമാറി. യാത്രയുടെ ഭാഗമായി പാലക്കാട്ടുനടന്ന യോഗത്തിലാണ് ജെ.ആർ.പി എൻ.ഡി.എയുമായി സഹകരിക്കാമെന്ന ധാരണയുണ്ടായത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ ബി.ജെ.പി നൽകിയിരുന്നു. ഇത് വയനാട്ടിൽവെച്ച് സ്ഥാനാർഥിയായ ജാനുവിനാണ് നേരിട്ട് പണമായി കൈമാറിയത്. ഇതിൽ നാലുലക്ഷം രൂപയോളം ഫ്‌ളക്‌സ് അടിച്ചതിന് നൽകി. ബാക്കി തുക തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ല. പാർട്ടിക്ക് പുറത്തുള്ള മറ്റൊരാളുടെ കൈവശം ഏൽപിക്കുകയായിരുന്നു.

ജാനുവിന് സ്ഥാനാർഥിത്വം നൽകിയതിന് തനിക്ക് എത്ര കിട്ടിയെന്ന് പാർട്ടിയിൽ ആക്ഷേപം വന്നപ്പോഴാണ് തെന്റ കാൾ റെക്കോഡ് വാട്‌സ്ആപ് ഗ്രൂപ്പിലിട്ടത്. തെന്റ ഫോണിൽ എല്ലാ കാളുകളും റെക്കോഡാകാറുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചിട്ടില്ലെന്നും പ്രസീത കൂട്ടിച്ചേർത്തു.

Top