മഞ്ചേശ്വരത്ത് ആകാംഷ മുറുകുന്നു;സുരേന്ദ്രന്‍ എം എല്‍ എ ആകുമെന്ന് വിലയിരുത്തല്‍ . ലീഗ് അങ്കലാപ്പില്‍ ! നാട്ടിലില്ലാത്തവരും മരിച്ചവരും വോട്ടു ചെയ്തുവെന്നാരോപണം .ഹൈക്കോടതിയില്‍ വിസ്താരം നാളെ മുതല്‍

മഞ്ചേശ്വരം:മഞ്ചേശ്വരത്ത് ആകാംഷ മുറുകുന്നു.കോടതിയില്‍ വിജയിച്ച് കെ . സുരേന്ദ്രന്‍ എം എല്‍ എ ആകുമെന്ന് ബിജെപി നേതൃത്വം ആദ്മവിശ്വാസം പുലര്‍ത്തുന്നു .പുറത്ത് നല്ല പ്രതീഷ ഉണ്ടെങ്കിലും ലീഗ് അങ്കലാപ്പില്‍ തന്നയാണ്. മഞ്ചേശ്വരത്ത് രാഷ്ട്രീയ ചര്‍ച്ച സജീവമാകുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ 298 പേര്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നിയമ പോരാട്ടിത്തിന് തുടക്കം കുറിച്ചത് വിജയത്തിലേക്ക് എന്നൊരു ചര്‍ച്ച തുടക്കം കുറിച്ചു ഇതോടെയാണ് മഞ്ചേശ്വരത്ത് രാഷ്ട്രീയ ചൂട് പിടിക്കുന്നത്. കള്ള വോട്ട് ചെയ്തെന്ന ആരോപണമുള്ള 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലീഗിലും യു.ഡി.എഫ്. പക്ഷത്ത് ആശങ്കയും ബിജെപി. ഭാഗത്ത് പ്രതീക്ഷയും വളര്‍ന്നിരിക്കയാണ്.മരിച്ചവരും നാട്ടിലില്ലാത്തവരും വോട്ടു ചെയ്തെന്ന ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ കോടതിയില്‍ വിസ്താരം ആരംഭിക്കുകയാണ്.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ തിരുവനന്തപുരം ജില്ലയിലെ നേമത്തിനൊപ്പം കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും ബിജെപി. അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ കേവലം 89 വോട്ടിന്റെ വ്യത്യാസത്തിലാണ് ഈ മണ്ഡലം ബിജെപി. ക്ക് കൈവിട്ടു പോയത്. കേരളം ഉറ്റുനോക്കിയ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.സാധാരണ ഗതിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും മഞ്ചേശ്വരം ഇട നല്‍കാറില്ല. കേരളത്തിന്റെ വടക്കേ അറ്റത്ത് നിലകൊള്ളുന്ന ഈ മണ്ഡലത്തിന് സവിശേഷതകളേറെയാണ്. 90 ശതമാനവും ഭാഷാ ന്യൂനപക്ഷങ്ങള്‍. തുളുവും കൊങ്കിണിയും കന്നഡവും മറാട്ടിയും സംസാരിക്കുന്നവര്‍. പോരാത്തതിന് മലയാളവും കന്നഡവും ചേര്‍ന്നുള്ള സങ്കരഭാഷയായ ബേരിയും. sured bjpഅതുകൊണ്ടു തന്നെ കേരളാ പൊളിറ്റിക്സിനോട് വലിയ താത്പര്യമൊന്നും ഇവിടുത്ത്കാര്‍ക്ക് ഇല്ലായിരുന്നു.ബിജെപി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി പി.ബി. അബ്ദുള്‍ റസാഖും എല്‍.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പുവും മഞ്ചേശ്വരത്തിന് പുറത്തുള്ളവരായിരുന്നു. അതിന്റെയെല്ലാം നോവ് മഞ്ചേശ്വരക്കാര്‍ പ്രകടിപ്പിക്കുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5828 വോട്ടിന് ജയിച്ച അബ്ദുള്‍ റസാഖിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top