ശബരിമല കെട്ടടങ്ങി: സമരപ്പന്തല്‍ ഒഴിഞ്ഞു തന്നെ, ആര്‍എസ്എസ് ഹൈജാക്ക് ചെയ്ത കലിപ്പില്‍ ബിജെപി

തിരുവനന്തപുരം: ഇന്ന് മകരവിളക്ക്. ശബരിമല ആളിക്കത്തിക്കാന്‍ ഇറങ്ങിയ ബിജെപി നിരാശയിലാണ്. തുടങ്ങിവെച്ച സമരം അവസാനിപ്പിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കന്മാരും. ഇത് മാത്രമല്ല ബിജെപി തുടങ്ങിവെച്ച സമരം ആര്‍എസ്എസ് ഹൈജാക്ക് ചെയ്തതിന്റെ കലിപ്പ് വേറെയും.

പ്രതിഷേധങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടെ തന്നെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ തന്നെ ബിജെപിയുടെ സമരം പൊളിഞ്ഞു. എന്നാല്‍ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചില്ല. അതിനിടെ ആളില്ലാത്തത് കാരണം സെക്രട്ടേറിയറ്റ് വളയല്‍ ഉള്‍പ്പെടെയുളള പ്രതിഷേധം ബിജെപിക്ക് അവസാനിപ്പിക്കേണ്ടി വന്നു. ശബരിമല സമരത്തിലെ ആര്‍എസ്എസ് അപ്രമാദിത്യത്തില്‍ അമര്‍ഷം പുകയുന്നതിനിടെ നിരാഹാരം അവസാനിപ്പിക്കാനുളള വഴി തേടുകയാണ് ബിജെപി നേതൃത്വം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ നിരാഹാരം തുടരാന്‍ നേതാക്കളെയും പിന്തുണയ്ക്കാന്‍ അണികളേയും കിട്ടാത്ത അവസ്ഥയായി ബിജെപിയുടേത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു. നിരാഹാരം കിടക്കുന്ന നേതാവിനെ അണികള്‍ പോയിട്ട് നേതാക്കള്‍ പോലും തിരിഞ്ഞ് നോക്കാത്ത അവസ്ഥ. സമരം എങ്ങനെ അവസാനിപ്പിക്കും എന്ന ആശങ്കയിലാണ് ബിജെപി.

സമര രീതി മാറ്റിയതും ബിജെപി അണികളിലും നേതൃത്വത്തിലും വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു. അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ആര്‍എസ്എസ് ശബരിമല വിഷയത്തിലടക്കം ബിജെപിയെ കവച്ച് വെയ്ക്കുന്ന നിലപാടുകള്‍ എടുക്കുന്നത്. ആ നിലപാടുകളെ ന്യായീകരിക്കേണ്ടി വരുന്നതാകട്ടെ ബിജെപി നേതൃത്വവുമാണ്. അമിത് ഷാ നിര്‍ദേശിച്ചത് കൊണ്ട് എതിര്‍ക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിക്കയുമില്ല.

ഈ മാസം 22ന് സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചേക്കും. 21ന് ദേശീയ അധ്യക്ഷനായ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തന്ത്രങ്ങളൊരുക്കാനാണ് അമിത് ഷായുടെ വരവ്. ഒപ്പം ശബരിമല സമരത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിനും അമിത് ഷായുടെ വരവ് ഉത്തരം നല്‍കും.

Top