ആര്‍എസ്എസ് ജനകോടികളുടെ ഹൃദയത്തില്‍; പിണറായി വിജയന്‍ വിചാരിച്ചാല്‍ അതിനെ തടയാന്‍ സാധിക്കില്ല; കെ.സുരേന്ദ്രന്‍

ആര്‍എസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയന്‍ വിചാരിച്ചാല്‍ അതിനെ തടയാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായിക്ക് ചിലപ്പോള്‍ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാല്‍ ഈ ഗംഗാപ്രവാഹത്തെ ആര്‍ക്കുതടഞ്ഞുനിര്‍ത്താനാവും. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മൂന്നു വര്‍ഷവും വിജയദശമി സാംഘിക്കില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാല്‍. ഇത്തവണ പിണറായി വിജയന്‍ എന്തോ നിരോധനമൊക്കെ ഏര്‍പ്പെടുത്താന്‍ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാല്‍ ഈ ഗംഗാപ്രവാഹത്തെ ആര്‍ക്കുതടഞ്ഞുനിര്‍ത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിര്‍പ്പുകളുള്ളപ്പോഴാണ് സംഘം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങള്‍ക്ക് സംഘത്തെ കാണാം. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ല. ചരൈവേതി ചരൈവേതി.

Top