ശീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ബന്ദിനിടെ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസിനു നേരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശി. ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ട്രക്ക് കണ്ടക്ടര്‍ ശഹീദ് റസൂല്‍ ഭട്ടിന്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പ്രതിഷേധക്കാര്‍ പാക്കിസ്ഥാന്‍ പതാക വീശി.
ഗോവധനിരോധന പ്രതിഷേധത്തിനിടെ ഉണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ട്രക്ക് ജീവനക്കാരന്‍ സഹിദ് അഹമ്മദിന്റെ മരണത്തില്‍ പ്രതിഷേധിച്ചായിരുന്നു ബന്ദ്. അനന്ത്‌നാഗില്‍ സാഹിദ് അഹമ്മദിന്റെ സംസ്‌കാര ചടങ്ങിനെത്തിയ പ്രതിഷേധക്കാര്‍ പാക് പതാക ഉയര്‍ത്തികാട്ടിയതും സംഘര്‍ഷത്തിനു വഴിവച്ചു.
സമരത്തിനു ആഹ്വാനം ചെയ്ത ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു ഇവരെ വീട്ടുതടങ്കലിലാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേ ഞായറാഴ്ച അടച്ചിരുന്നു.