തൃശൂർ: സർട്ടിഫിക്കറ്റ് ഇല്ലാത്ത ആയുർവേദ ഡോക്ടർമാർ ചികിൽസിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയെ അവഗണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന.
ബിരുദവും സർട്ടിഫിക്കറ്റും ഇല്ലാത്തവർ ചികിൽസിക്കാൻ അയോഗ്യരാണെന്ന ചിന്ത തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്പോർട്സ് ആയുർവേദ ആശുപത്രി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലോപ്പതി ചികിത്സയെ പരസ്യമായി അധിക്ഷേപിച്ചും സർട്ടിഫിക്കറ്റ് ഇല്ലാത്ത വൈദ്യന്മാരെ പിന്തുണച്ചു കൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
നാട്ടു വൈദ്യന്മാരോട് സർട്ടിഫിക്കറ്റ് എവിടെ എന്നു ചോദിക്കുന്നതിനു പകരം എത്രയാളുകൾ ഇത്തരക്കാരുടെ അടുത്ത് നിന്നും അസുഖം ഭേദമായി പോയിട്ടുണ്ട് എന്ന് ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി സുപ്രീംകോടതിയുടെ മറ്റൊരു വിധിയെ പരോക്ഷമായി അവഗണിക്കുന്നതു തികച്ചും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു