ആയുർവേദ ആശുപത്രിയിലെ യുവതിയുടെ മരണം: സത്യാവസ്ഥ വെളിവാക്കി ആയുർവേദ ഡോക്ടറുടെ പ്രതികരണം

പൂജപ്പുര ആയുർവേദ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം അലോപ്പതിയും ആയുർവേദവും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. വിവാദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞുള്ള അഭിപ്രായ പ്രകടനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രസവത്തെ തുടർന്ന് യുവതി മരിണപ്പെട്ട സംഭവത്തെക്കുറിച്ച്  ഐഎംഎ ഭാരവാഹി ഡോ . സുൽഫി നൂഹ് എഴുതിയ ഫേസ്ബുക്കി പോസ്റ്റാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.

സുൽഫി എഴുതിയ കുറിപ്പിനെതിരെ രൂക്ഷവിമർശനവുമായി ആയുർവേദ ഡോക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ ശരണ്യ രംഗത്തെത്തി.  പത്രത്തിൽ വന്ന തെറ്റായ വാർത്തയെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ പിഴവ് അലോപ്പതിയുടേതാണ് എന്നറിഞ്ഞിട്ടും സുൽഫി നൂഹ് ആയുർവേദ രംഗത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തന്റെ ഫെയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റിനെതിരെയാണ് രൂക്ഷ വിമർശനവുമായി ശരണ്യ രംഗത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പൂജപ്പുര ആയുർവേദ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചിരുന്നു. അതിനെ തുടർന്ന് ഇന്നത്തെ പത്ര മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. വാർത്ത വന്നത് പൂജപ്പുര ആയുർവേദ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു എന്ന തലക്കെട്ടിലാണ്. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്.  1954-ൽ ആണ് പൂജപ്പുര ആയുർവേദ പ്രസവാശുപത്രി ആയുർവേദ വിദ്യാർത്ഥികളുടെ പഠന പരിശീലനങ്ങൾക്കായി ആരംഭിച്ചത്. അതായത് കേരളത്തിൽ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് തുടങ്ങിയതിന്റെ (1953)പിറ്റെ വർഷം. അന്നു മുതൽ തന്നെ അവിടെ അലോപ്പതി വിഭാഗം അവിടെ ഉണ്ട്.

ദിവസവും നിരവധി പ്രസവങ്ങൾ ഇവിടെ നടക്കാറുമുണ്ട്. ആയുർവേദ രീതിയിൽ ഗർഭ പരിചരണം ലഭിക്കുന്നവരും പ്രസവിക്കുന്നത് അലോപ്പതി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തന്നെയാണ്. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പണിത പുതിയ കെട്ടിടമാണ് രണ്ട് വർഷം മുമ്പ് തുറന്നത്. പല കാരണങ്ങളും പറഞ്ഞ് ഇത് വർഷങ്ങളോളം തുറക്കാതെ നീട്ടിക്കൊണ്ടുപോയത് ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് തുറക്കാനായത്. കഴിഞ്ഞ വർഷം മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിൽ ഒന്നര കോടിയിലധികം രൂപ ചിലവാക്കി ആയുർവേദ കോളേജിന്റെ കോമ്പൗണ്ടിനുള്ളിലെ ഈ അലോപ്പതി ആശുപത്രി നവീകരിക്കുകയും ചെയ്തു. ഈ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് യുവതി മരിക്കാനിടയായത്.  മരണം ദു:ഖകരമാണ്. ഇവിടെ ഡോക്ടറുടെ അനാസ്ഥയല്ല അതിന് കാരണം. എന്നാലും ഇതിന്റെ പേരിൽ അനേകം പേർക്ക് ആശ്രയമായ ഒരു സർക്കാർ സ്ഥാപനം പൂട്ടിക്കാനുള്ള തന്ത്രമാണ് ഇന്ത്യൻ മെഡിക്കൽ അസോസോസിയേഷൻ മെമ്പറായ സുൽഫി നൂഹ് നടത്തുന്നതെന്ന് ഡോ. ശരണ്യ പ്രതികരിച്ചു .

Top