
മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാന്‍ പോലും കഴിയാത്ത ആരോപണങ്ങളാണുള്ളത്. മാധ്യമപ്രവര്‍ത്തകരെ ശകാരിച്ചത് കൊണ്ടോ മറുപടി പറയാതെ തടിത്തപ്പിയത് കൊണ്ടോ മുഖ്യമന്ത്രി രക്ഷപ്പെടാനാകില്ല. ഇടതു ഭരണത്തില്‍ അഴിമതി തുടര്‍ക്കഥയായി.വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അഴിമതി ആരോപണങ്ങളെ നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.നിയമസഭയില്‍ മുഖ്യമന്ത്രി മൂന്നര മണിക്കൂര്‍ കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരമില്ല. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ഒന്നരവര്‍ഷത്തിനുശേഷം ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ എം.എം.ഹസ്സന്‍,കെ.മുരളീധരന്‍എം.
രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു ഉപവാസം.കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ ബ്രോഷര്‍ പ്രകാശനം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നിര്‍വഹിച്ചു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ, സാമൂഹിക, വ്യക്തി ജീവിതത്തെ അടുത്തറിഞ്ഞവര്‍ ചേര്‍ന്നൊരുക്കുന്ന കോഫി ടേബിള്‍ ബുക്ക് വീക്ഷണം പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.