ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയും ബിജെപി മുന്നണിയിലേക്ക് മടങ്ങാൻ കരുനീക്കം നടത്തുന്നതായി സൂചന . ഇന്ത്യയില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ്.സി.എ.എ വിഷയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസും എന്‍.സി.പിയും സേനയോട് മഹാരാഷ്ട്രയില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) വ്യത്യസ്ഥ വിഷയങ്ങളാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പട്ടിക പരിശോധിച്ചെന്നും അത് നടപ്പിലാക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ഉദ്ധവ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമന്റില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകുകയായിരുന്നു.’ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയങ്ങളെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വിഷയത്തില്‍ എന്റെ നിലപാട് ഞാന്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. സി.എ.എയില്‍ ഭയക്കേണ്ട കാര്യമൊന്നുമില്ല. അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കാണ് അതിന്റെ ഗുണം കിട്ടുക. രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കില്ല. പൗരന്മാര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുന്നുവെങ്കില്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കും’ – താക്കറെ വ്യക്തമാക്കി.
സി.എ.എ വിഷയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസും എന്‍.സി.പിയും സേനയോട് മഹാരാഷ്ട്രയില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഈ വേളയിലാണ് സേനാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.ശിവസേനയെക്കുറിച്ച് നേരത്തെതന്നെയുള്ള പരാതി തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയെന്നാണ്. ഏതുസമയവും വാക്കുകള്‍ മാറ്റിപ്പറയാന്‍ ഈ പാര്‍ട്ടിക്ക് യാതൊരു മടിയുമില്ല. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല-സിന്ദുദുര്‍ഗ്ഗില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കുന്നത് ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ മാത്രമല്ല ആദിവാസികളെയും ബാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അറിയിപ്പ് നല്‍കിയിട്ടില്ല. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പാണ്. ജനസംഖ്യാ കണക്കെടുപ്പ് ആരെയും ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഉദ്ധവ് താക്കറെ പറയുന്നു.അതേസമയം, എന്‍പിആര്‍ എന്‍ആര്‍സിയുടെ ഭാഗമാണെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ എന്‍പിആറുമായി സഹകരിക്കില്ലെന്ന് പരസ്യമായി നിലപാടെടുത്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാരും ഇതേ നിലപാട് തന്നേയാണ് ആദ്യം സ്വീകരിച്ചിരുന്നത്.