കൊച്ചി: സിപിഎമ്മിന് സി.എം പിയുടെ സ്വത്തിൽ കണ്ണ് എന്ന ആരോപണം .ലയനത്തിലൂടെ സിപിഎം രക്തസാക്ഷികളെ വഞ്ചിച്ചു എന്നും സിഎംപിയുടെ സ്വത്തിൽ കണ്ണുവെച്ചാണ് ഇപ്പോൾ ലയനം നടന്നതെന്നും ആരോപണം ഉയർന്നു . ലയനം നടത്തരുന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സിഎംപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ലയിച്ചത് . രാജ്യത്ത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
എം.വി രാഘവന്റെ ആഗ്രഹമാണ് ലയനത്തോടെ പൂര്‍ത്തീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സിഎം.പി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം.വി രാഘവന്റെ മകന്‍ എം.വി രാജേഷ് കുമാര്‍ ജില്ലാകോടതിയില്‍ നിന്ന് വിധി നേടിയിരുന്നു. ഈ വിധി നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിഎം.പി (അരവിന്ദാക്ഷന്‍) വിഭാഗം സിപിഎമ്മില്‍ ലയിച്ചു.
അരമണിക്കൂറിലധികം നീണ്ട ഉദ്ഘാടന പ്രസംഗത്തിനിടെ ഒരിടത്തു പോലും സിഎംപി സ്ഥാപകന്‍ എം.വി രാഘവന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാത്തത് ശ്രദ്ധേയമായി. സിപിഎമ്മിലേക്ക് എത്തിയവര്‍ക്ക് നല്‍കേണ്ട സ്ഥാനമാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ നിയമസഭയില്‍ സിപിഐഎമ്മിന്റെ അംഗബലം 59 ആയി ഉയര്‍ന്നു.സിപിഎമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. രാജ്യത്ത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നും ജനങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.