വിഭാഗീയത ശക്തമായി!ആലപ്പുഴയിൽ സിപിഎം കനത്ത പരാജയ ഭീതിയിൽ .ആറിടത്ത് വിജയമുറപ്പിച്ച് യുഡിഫ്

ആലപ്പുഴ : സിപിഎം ശക്തി കേന്ദ്രങ്ങളിൽ വിഭാഗീയത ശക്തമാകുന്നു.വിജയം പ്രതീഷിച്ചിരുന്ന മണ്ഡലങ്ങളിലും സിറ്റിംഗ് സീറ്റുകളിലും പരാജയം ഏറ്റുവാങ്ങും എന്നാണു സൂചനകൾ .സിപിഎമ്മിന്റെ സ്ഥാനാർഥി നിർണയവും വിഭാഗീതയും ജില്ലയിൽ സിപിഎം കനത്ത തോൽവി ഏറ്റുവാങ്ങും എന്നാണു മനസിലാവുന്നത് .തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉണ്ടായിരുന്ന ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മറനീക്കി പുറത്ത് വരുന്നതാണ് കാണാന്‍ കാഴിഞ്ഞത്. ജില്ലയിലെ ഏറ്റവും പ്രമുഖ നേതാവായ ജി സുധാകരന്‍റെ പത്രസമ്മേളനവും യു പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായിരുന്നു ആദ്യഘട്ടത്തില്‍ ഇടംപിടിച്ചത്. ഏറ്റവും അവസാനമായി പുറത്ത് വന്നത് സുധാകരനെ വര്‍ഗവഞ്ചകന്‍ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നെ തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. സിപിഎമ്മിലെ ഈ വിഭാഗീയ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകുമെന്നും അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.

സുധാകരന്‍റെ വിവാദ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ്​ അം​ഗ​​ത്തി​െൻറ ഭാ​ര്യ​യും എസ്എഫ്ഐ മുന്‍ ജില്ല കമ്മറ്റി അംഗവുമായ യുവതി പൊലീസില്‍ പരാതിയുമായി രംഗത്ത് എത്തുന്നത്. ഈ വിഷയത്തില്‍ ജില്ലാ നേതൃത്വം നേരിട്ട് തന്നെ അനുനയന ശ്രമങ്ങളുമായി രംഗത്ത് എത്തിയെങ്കിലും വിജയിച്ചിട്ടില്ല. പൊ​ട്ട​നെ ച​ട്ട​ൻ ച​തി​ച്ചാ​ൽ ച​ട്ട​നെ ദൈ​വം ച​തി​ക്കും’ എ​ന്ന യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കി. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം എംഎല്‍എ നല്‍കുന്നുണ്ടെങ്കിലും സംശയങ്ങള്‍ പലതും ബാക്കി നില്‍ക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ജില്ലയിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കരുത്തരായ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമായി. കടുത്ത മത്സരം നടന്ന ആലപ്പുഴ,അമ്പലപ്പുഴ ഉള്‍പ്പടേയുള്ള പല സീറ്റുകളിലും ഇത് പ്രതിഫലിക്കുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തില്‍ ശക്തമാണ്.

എല്‍ഡിഎഫിലെ ഈ പ്രതിസന്ധി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നാണ് യുഡിഎഫ് അനുമാനിക്കുന്നത്. ജില്ലയില്‍ ഇത്തവണ ശക്തമായി തിരിച്ചുവരാന്‍ സാധിക്കുന്ന സാഹചര്യമാണ് യുഡിഎഫിന് ഉള്ളത്. സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങള്‍ ഇതിന് ആക്കം കൂട്ടുമെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. 2016 ല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 9 സീറ്റില്‍ എട്ടിടത്തും വിജയിച്ചത് ഇടതുമുന്നണിയായിരുന്നു. യുഡിഎഫിന് വിജയിക്കാന‍് കഴിഞ്ഞത് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രം. പിന്നീട് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ കൂടി വിജയിക്കാന്‍ കഴിഞ്ഞതോടെയാണ് ജില്ലയില്‍ നിന്നും രണ്ടാമതൊരു എംഎല്‍എയെക്കൂടി യുഡിഎഫിന് ലഭിക്കുന്നത്.

എന്നാല്‍ ഇത്തവണ ജില്ലയില്‍ വലിയ മുന്നേറ്റമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഹരിപ്പാടിനും അരൂരിന് പുറമെ ഇടത് സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട്, ചേര്‍ത്തല മണ്ഡലങ്ങല്‍ ഉറപ്പായും ജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. കായംകുളത്തും പ്രതീക്ഷ ശക്തമാണ്. ഹരിപ്പാട് കഴിഞ്ഞ തവണ 18000 ത്തിലേറെ വോട്ടിനാണ് ഹരിപ്പാട് നിന്നും രമേശ് ചെന്നിത്തല വിജയിച്ചത്. ഇത്തവണ അത് 25000 ത്തിന് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പില്‍ 2079 വോട്ടുകള്‍ക്കായിരുന്നു അരൂരിലെ ഷാനിമോള്‍ ഉസ്മാന്‍റെ വിജയം. എന്നാല്‍ ഇത്തവണ അത് പതിനായിരം കടക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.

സിപിഎം ഉറച്ച വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടേതായി പുറത്ത് വന്ന പട്ടികയില്‍ അമ്പലപ്പുഴ ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തവണ എച്ച് സലാമാണ് ഇവിടെ എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ മണ്ഡലത്തില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ലിജുവിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 5000 ത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ചേര്‍ത്തലയില്‍ മന്ത്രി തിലോത്തമന്റെ അഭാവത്തിൽ ഇത്തവണ ചേർത്തലയിൽ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദെന്ന ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ എല്‍ഡിഎഫ് രംഗത്ത് ഇറക്കിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിലോത്തമനെതിരെ ശക്തമായ മത്സരം കാഴ്ച വെച്ച യുവ നേതാവ് എസ് ശരത്തിന് ഇത്തവണയും അതേ നില തുടരാന്‍ സാധിച്ചിട്ടുണ്ട്.

തോമസ് ചാണ്ടിയുടെ അഭാവത്തിലാണ് കുട്ടനാട്ടിലെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. മുന്നണി വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായി പിടിക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ത്തായിരുന്നു കഴിഞ്ഞ മൂന്ന് തവണയും തോമസ് ചാണ്ടി ഇവിടെ വിജയിച്ച് വന്നത്. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നും വിജയം തങ്ങള്‍ക്കായിരിക്കുമെന്നും യുഡിഎഫ് അനുമാനിക്കുന്നു.

Top