ഞാന്‍ സുധാകരനെക്കാൾ താഴെ നിൽക്കുന്നയാൾ മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ;ജി സുധാകരനെ പുകഴ്ത്തി മ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം

ആലപ്പുഴ :ജി സുധാകരനെ പുകഴ്ത്തി  അമ്പലപ്പുഴ എം.എല്‍.എ എച്ച്.സലാം .മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ എന്നും അദ്ദേഹത്തെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും വ്യക്തമാക്കി. ജി സുധാകരനെതിരായ സി.പി.എം നടപടിക്ക് ശേഷം ആദ്യ പ്രതികരണവുമായിട്ടാണ്  സലാം രംഗത്ത് വന്നത് .നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. എം.എൽ.എ എന്ന നിലയിൽ സുധാകരൻ മാതൃകയാണെന്നും സലാം പറഞ്ഞു. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴ എംഎൽഎ എച്ച് സലാം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്‍റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top