ആരാണ് ടീച്ചറമ്മ?..മന്ത്രിയാകണമെങ്കിൽ പാർട്ടിക്കായി കഷ്ടപ്പെടണം; ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം.കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

പത്തനംതിട്ട: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ തേച്ച് ഒട്ടിച്ച് മുൻ മന്ത്രി ജി സുധാകരൻ . ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ആരാണ് ഈ ടീച്ചറമ്മ? അങ്ങനെയൊരു അമ്മ കേരളത്തിൽ ഇല്ലല്ലോ. ആരാണിത്? എനിക്കു മനസ്സിലായില്ല. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും മന്ത്രിയാകാത്തതിനു വേദനിക്കേണ്ടതില്ലെന്നും പറഞ്ഞു. ‍ശൈലജയെ ചിലർ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു സുധാകരൻ. മന്ത്രിയാവേണ്ട ആരെല്ലാം കേരളത്തിൽ ഇതുവരെ മന്ത്രിമാരായിട്ടുണ്ട്? കഴിവുള്ള എത്രപേർ മന്ത്രിമാരാകാതെ ഇരുന്നിട്ടുണ്ട്? ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം

ഒരു എംഎൽഎ ഉള്ള പാർട്ടിയിൽനിന്നൊക്കെ മന്ത്രിമാരുണ്ടാകാം. അതിനെപ്പറ്റിയല്ല പറയുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാർട്ടികളിൽനിന്നു മന്ത്രിമാരാകണമെങ്കിൽ പ്രസ്ഥാനത്തിനു വേണ്ടി കുറച്ചുകാലം പോരാടണം. ജനങ്ങളുടെ സ്നേഹം ആർജിക്കണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം. സഹാനുഭൂതിയല്ല മന്ത്രിസ്ഥാനം. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനത്തിനുള്ള യോഗ്യത. പ്രസ്ഥാനത്തെ വളർത്തി, അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ്, പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിൽക്കണം.’’– സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്.

Top